യൂത്ത് ലീഗ് കത്വ ഫണ്ട് തട്ടിപ്പ് ആരോപണം; ഇ ഡി അന്വേഷിക്കണമെന്ന് മന്ത്രി കെ ടി ജലീല്‍

കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് നടത്തിയ കത്വ ഫണ്ടുമായി ബന്ധപ്പെട്ട തിരിമറി ആരോപണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് മന്ത്രി കെ ടി ജലീല്‍. കോഴിക്കോട്ട് മാധ്യമങ്ങളാട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യൂത്ത് ലീഗ് നേതാക്കളുടെ സമീപകാല സാമ്പത്തിക വളര്‍ച്ച പരിശോധിക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. രണ്ട് ദിവസം മുമ്പ് യൂത്ത് ലീഗ് മുന്‍ ദേശീയ സമിതി അംഗം യൂസുഫ് പടനിലം നടത്തിയ വെളിപ്പെടുത്തലോടെയാണ് ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് സംശയം ഉയര്‍ന്നത്. ആരോപണം യൂത്ത് ലീഗ് സെക്രട്ടറി പി […]

കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് നടത്തിയ കത്വ ഫണ്ടുമായി ബന്ധപ്പെട്ട തിരിമറി ആരോപണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് മന്ത്രി കെ ടി ജലീല്‍. കോഴിക്കോട്ട് മാധ്യമങ്ങളാട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യൂത്ത് ലീഗ് നേതാക്കളുടെ സമീപകാല സാമ്പത്തിക വളര്‍ച്ച പരിശോധിക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. രണ്ട് ദിവസം മുമ്പ് യൂത്ത് ലീഗ് മുന്‍ ദേശീയ സമിതി അംഗം യൂസുഫ് പടനിലം നടത്തിയ വെളിപ്പെടുത്തലോടെയാണ് ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് സംശയം ഉയര്‍ന്നത്. ആരോപണം യൂത്ത് ലീഗ് സെക്രട്ടറി പി കെ ഫിറോസ് എതിര്‍ത്തെങ്കിലും ആരോപണം ശരിവെച്ച് കൊണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി ശിഹാബ് തങ്ങളും രംഗത്തെത്തിയിരുന്നു.

കത്വ ഫണ്ടിന്റെ അക്കൗണ്ട് വിവരങ്ങള്‍ പുറത്തുവിടണം. സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണം. ഗള്‍ഫില്‍ നിന്നുള്‍പെടെ വന്‍തോതില്‍ പണം പിരിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗും യൂത്ത് ലീഗും ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കണം. കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിന് എത്ര രൂപ നല്‍കിയെന്ന് വ്യക്തമാക്കണം. പെണ്‍കുട്ടിയുടെ കുടുംബത്തിന് പണം കൈമാറുന്നതിന്റെ ഫോട്ടോ മുസ്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രിക പത്രത്തില്‍ വന്നിട്ടുണ്ടോ എന്നും ജലീല്‍ ചോദിച്ചു.

കത്വ ഫണ്ട് തിരിമറി പരസ്പര ധാരണയോടെയാണ്. കുഞ്ഞാലിക്കുട്ടിയും യൂത്ത് ലീഗും എം.എസ്.എഫ് നേതൃത്വവും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. പണപ്പിരിവിന്റെ കണക്ക് ചോദിക്കില്ല, പകരം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ നില്‍ക്കരുതെന്നാണ് ധാരണയെന്നും കെ.ടി. ജലീല്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ നേരത്തെയുള്ള നിലപാട് മാറ്റി മുഈന്‍ അലി തങ്ങള്‍ രംഗത്തെത്തി. കണക്ക് ബോധ്യപ്പെട്ടുവെന്നും കമ്യൂണിക്കേഷന്‍ ഗ്യാപ്പ് ആണ് നേരത്തെയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു..

Related Articles
Next Story
Share it