നികുതിക്കൊള്ളക്കെതിരെ സമരം ശക്തമാക്കും-പി.കെ. ഫിറോസ്

യൂത്ത് ലീഗ് കലക്‌ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി കാസര്‍കോട്: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ മുസ്ലിം യൂത്ത് ലീഗ് കലക്‌ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ഇന്ന് ഉച്ചയോടെ വിദ്യാനഗര്‍ പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. കലക്‌ട്രേറ്റ് പരിസരത്ത് പൊലീസ് സ്ഥാപിച്ച ബാരിക്കേടുകള്‍ക്ക് മുകളില്‍ കയറിയും നിരവധി പ്രവര്‍ത്തകര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തി. സമരം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബജറ്റില്‍ പ്രതിഷേധിച്ചുള്ള യൂത്ത് ലീഗിന്റെ രണ്ടാംഘട്ട സമരമാണിതെന്നും നികുതി […]

യൂത്ത് ലീഗ് കലക്‌ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ മുസ്ലിം യൂത്ത് ലീഗ് കലക്‌ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ഇന്ന് ഉച്ചയോടെ വിദ്യാനഗര്‍ പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. കലക്‌ട്രേറ്റ് പരിസരത്ത് പൊലീസ് സ്ഥാപിച്ച ബാരിക്കേടുകള്‍ക്ക് മുകളില്‍ കയറിയും നിരവധി പ്രവര്‍ത്തകര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തി. സമരം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബജറ്റില്‍ പ്രതിഷേധിച്ചുള്ള യൂത്ത് ലീഗിന്റെ രണ്ടാംഘട്ട സമരമാണിതെന്നും നികുതി കൊള്ള ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സമരം കൂടുതല്‍ ശക്തമാക്കുമെന്നും ഫിറോസ് പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. എ.കെ.എം. അഷ്‌റഫ് എം.എല്‍.എ, സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജില്ലാ ഭാരവാഹികളായ സഹീര്‍ ആസിഫ്, എം.ബി. ഷാനവാസ്, ടി.ഡി. കബീര്‍, എം.എ. നജീബ്, എം.സി. ശിഹാബ് മാസ്റ്റര്‍, യൂസഫ് ഉളുവാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it