ശരത്‌ലാല്‍-കൃപേഷ് സ്മൃതിയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ബൈക്ക് തടഞ്ഞ് അക്രമിച്ചു

കാഞ്ഞങ്ങാട്: ശരത്ലാല്‍-കൃപേഷ് സ്മൃതിയാത്ര കഴിഞ്ഞ് മടങ്ങിപ്പോകുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെയും പ്രവര്‍ത്തകനെയും ബൈക്ക് തടഞ്ഞ് അക്രമിച്ചു. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി മാലോം സ്വദേശിയായ മാര്‍ട്ടിന്‍ ജോര്‍ജ്(32), യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രഞ്ജിത് അരിങ്കല്ല്(32) എന്നിവരാണ് അക്രമത്തിനിരയായത്. ഇന്നലെ വൈകിട്ട് കൃപേഷ്-ശരത്ലാല്‍ സ്മൃതിയാത്രയുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ബൈക്ക് റാലിയില്‍ മാര്‍ട്ടിന്‍ ജോര്‍ജും രഞ്ജിത് അരിങ്കല്ലും പങ്കെടുത്തിരുന്നു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചാലിങ്കാലിലെ ടി.വി. ദേവദാസിന്റെ സ്മൃതി കുടീരത്തില്‍ നിന്ന് ആരംഭിച്ച […]

കാഞ്ഞങ്ങാട്: ശരത്ലാല്‍-കൃപേഷ് സ്മൃതിയാത്ര കഴിഞ്ഞ് മടങ്ങിപ്പോകുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെയും പ്രവര്‍ത്തകനെയും ബൈക്ക് തടഞ്ഞ് അക്രമിച്ചു. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി മാലോം സ്വദേശിയായ മാര്‍ട്ടിന്‍ ജോര്‍ജ്(32), യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രഞ്ജിത് അരിങ്കല്ല്(32) എന്നിവരാണ് അക്രമത്തിനിരയായത്. ഇന്നലെ വൈകിട്ട് കൃപേഷ്-ശരത്ലാല്‍ സ്മൃതിയാത്രയുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ബൈക്ക് റാലിയില്‍ മാര്‍ട്ടിന്‍ ജോര്‍ജും രഞ്ജിത് അരിങ്കല്ലും പങ്കെടുത്തിരുന്നു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചാലിങ്കാലിലെ ടി.വി. ദേവദാസിന്റെ സ്മൃതി കുടീരത്തില്‍ നിന്ന് ആരംഭിച്ച യാത്ര കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും സ്മൃതി മണ്ഡപത്തിലാണ് സമാപിച്ചത്. പരിപാടി കഴിഞ്ഞ് മാര്‍ട്ടിനും രഞ്ജിതും നാട്ടിലേക്ക് തിരിച്ചുപോകുകയായിരുന്നു. രാത്രി എരുമക്കുളത്ത് എത്തിയപ്പോള്‍ ഒരു സംഘം ബൈക്ക് തടയുകയും കൊടി വലിച്ചെറിയുകയും ചെയ്തു. മാര്‍ട്ടിനും രഞ്ജിത്തും വേഗത്തില്‍ ബൈക്കുമായി മുന്നോട്ടുപോയതോടെ കൂടുതല്‍ പേര്‍ വാഹനങ്ങളില്‍ ഇരുവരെയും പിന്തുടരുകയും ഒയം ചാലിലെത്തിപ്പോള്‍ വീണ്ടും ബൈക്ക് തടഞ്ഞ് മര്‍ദ്ദിക്കുകയും ചെയ്തു. അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മാര്‍ട്ടിനെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രഞ്ജിതിനെ സംഘം തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി വീഡിയോ ചിത്രീകരിച്ചു. തങ്ങളെ ആരും ഉപദ്രവിച്ചിട്ടില്ലെന്ന് രഞ്ജിതിനെ കൊണ്ട് പറയിപ്പിച്ചായിരുന്നു വീഡിയോ ചിത്രീകരണം. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. അക്രമവുമായി ബന്ധപ്പെട്ട് കുഞ്ഞിക്കണ്ണന്‍, രാഹുല്‍ എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസല്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ബി.പി പ്രദീപ് കുമാര്‍ എന്നിവര്‍ പ്രതിഷേധിച്ചു.

Related Articles
Next Story
Share it