മീന്‍ ലോറിയും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

കാസര്‍കോട്: കെ.എസ്.ടി.പി റോഡില്‍ മേല്‍പ്പറമ്പ് കട്ടക്കാലില്‍ മീന്‍ ലോറിയും ബേക്കറി സാധനങ്ങള്‍ കൊണ്ടുപോവുകയായിരുന്ന മിനി ലോറിയും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. സഹ ഡ്രൈവറായ സുഹൃത്തിനും മീന്‍ ലോറിയിലുണ്ടായിരുന്ന രണ്ടുപേര്‍ക്കും പരിക്കേറ്റു. ഇന്ന് രാവിലെ ആറര മണിയോടെയായിരുന്നു അപകടം. മലപ്പുറം കാവുങ്കല്‍ പള്ളിക്കല്‍ വില്ലേജിലെ തനി കൊട്ടുമ്മല്‍ ഹൗസില്‍ അഹമദിന്റെ മകന്‍ ടി.കെ. ഷബീറലി(35)ആണ് മരിച്ചത്. സുഹൃത്ത് ആസിഫലിയെ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.മീന്‍ ലോറിയിലെ രണ്ട് ജീവനക്കാരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മംഗളൂരുവിലെ […]

കാസര്‍കോട്: കെ.എസ്.ടി.പി റോഡില്‍ മേല്‍പ്പറമ്പ് കട്ടക്കാലില്‍ മീന്‍ ലോറിയും ബേക്കറി സാധനങ്ങള്‍ കൊണ്ടുപോവുകയായിരുന്ന മിനി ലോറിയും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. സഹ ഡ്രൈവറായ സുഹൃത്തിനും മീന്‍ ലോറിയിലുണ്ടായിരുന്ന രണ്ടുപേര്‍ക്കും പരിക്കേറ്റു. ഇന്ന് രാവിലെ ആറര മണിയോടെയായിരുന്നു അപകടം. മലപ്പുറം കാവുങ്കല്‍ പള്ളിക്കല്‍ വില്ലേജിലെ തനി കൊട്ടുമ്മല്‍ ഹൗസില്‍ അഹമദിന്റെ മകന്‍ ടി.കെ. ഷബീറലി(35)ആണ് മരിച്ചത്. സുഹൃത്ത് ആസിഫലിയെ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
മീന്‍ ലോറിയിലെ രണ്ട് ജീവനക്കാരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബേക്കറി സാധനങ്ങളുമായി മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച മിനി ലോറിയില്‍ എതിരെ വരികയായിരുന്ന മീന്‍ ലോറി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ വാഹനങ്ങളുടെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്ത് ആസ്പത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും ഷബീറലി മരണപ്പെട്ടിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലെത്തിച്ചു.

Related Articles
Next Story
Share it