ഹിജാബ് വിഷയത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ച മംഗളൂരുവിലെ ജനതാദള്‍ (എസ്) യുവനേതാവിന് വധഭീഷണി; പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി

മംഗളൂരു: ഹിജാബ് വിഷയത്തില്‍ ബി.ജെ.പിയെയും സംഘപരിവാര്‍ സംഘടനകളെയും വിമര്‍ശിച്ച ജനതാദള്‍ (എസ്) യുവനേതാവിന് വധഭീഷണി. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ കന്നഡ യൂത്ത് ജനതാദള്‍ (സെക്കുലര്‍) പ്രസിഡന്റ് അക്ഷിത് സുവര്‍ണ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഹിജാബ് വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരിലാണ് ഭീഷണിയെന്ന് സുവര്‍ണ പറഞ്ഞു. സംഭവത്തില്‍ ഉചിതമായ നടപടി ആവശ്യപ്പെട്ടാണ് പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാറിന് പരാതി നല്‍കിയത്. ഹിജാബ് വിഷയത്തില്‍ തന്റെ […]

മംഗളൂരു: ഹിജാബ് വിഷയത്തില്‍ ബി.ജെ.പിയെയും സംഘപരിവാര്‍ സംഘടനകളെയും വിമര്‍ശിച്ച ജനതാദള്‍ (എസ്) യുവനേതാവിന് വധഭീഷണി. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ കന്നഡ യൂത്ത് ജനതാദള്‍ (സെക്കുലര്‍) പ്രസിഡന്റ് അക്ഷിത് സുവര്‍ണ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഹിജാബ് വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരിലാണ് ഭീഷണിയെന്ന് സുവര്‍ണ പറഞ്ഞു. സംഭവത്തില്‍ ഉചിതമായ നടപടി ആവശ്യപ്പെട്ടാണ് പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാറിന് പരാതി നല്‍കിയത്. ഹിജാബ് വിഷയത്തില്‍ തന്റെ പാര്‍ട്ടിയുടെ നിലപാട് വെളിപ്പെടുത്തിയതിന്റെ പേരില്‍ ഫേസ് ബുക്കിലൂടെ വധഭീഷണി മുഴക്കുന്നത് ശരിയല്ലെന്നും ഇത്തരം ഭീഷണികളെ താന്‍ ഭയപ്പെടുന്നില്ലെന്നും അക്ഷിത് പറഞ്ഞു.

Related Articles
Next Story
Share it