കാസര്‍കോട് നഗരത്തില്‍ ഫ്രൂട്ട്സ് കട കുത്തിതുറന്ന് പണം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: നഗരത്തിലെ ഫ്രൂട്ട്‌സ്‌കട കുത്തിത്തുറന്ന് മേശവലിപ്പില്‍ സൂക്ഷിച്ച 20,000 രൂപ കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. വിദ്യാനഗര്‍ വളാശേരി ഹൗസില്‍ മുഹമ്മദ് ഷാനിദി(28)നെയാണ് ഇന്ന് പുലര്‍ച്ചെ എസ്.ഐ കെ.വി രാജീവന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പഴയ ബസ് സ്റ്റാന്റിന് സമീപം സംശയസാഹചര്യത്തില്‍ കണ്ട ഷാനിദിനെ ചോദ്യം ചെയ്തപ്പോഴാണ് നേരത്തെ നടത്തിയ മോഷണം സംബന്ധിച്ച് സൂചന ലഭിച്ചത്. അഞ്ച് ദിവസം മുമ്പ് കാസര്‍കോട്ടെ ബുക്ക് സ്റ്റാള്‍ ഉടമയും പത്ര ഏജന്റുമായ ബി.എച്ച് അബൂബക്കര്‍ സിദ്ദീഖിന്റെ ഉടമസ്ഥതയിലുള്ള യു.കെ2 ഫ്രഷ് […]

കാസര്‍കോട്: നഗരത്തിലെ ഫ്രൂട്ട്‌സ്‌കട കുത്തിത്തുറന്ന് മേശവലിപ്പില്‍ സൂക്ഷിച്ച 20,000 രൂപ കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. വിദ്യാനഗര്‍ വളാശേരി ഹൗസില്‍ മുഹമ്മദ് ഷാനിദി(28)നെയാണ് ഇന്ന് പുലര്‍ച്ചെ എസ്.ഐ കെ.വി രാജീവന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പഴയ ബസ് സ്റ്റാന്റിന് സമീപം സംശയസാഹചര്യത്തില്‍ കണ്ട ഷാനിദിനെ ചോദ്യം ചെയ്തപ്പോഴാണ് നേരത്തെ നടത്തിയ മോഷണം സംബന്ധിച്ച് സൂചന ലഭിച്ചത്. അഞ്ച് ദിവസം മുമ്പ് കാസര്‍കോട്ടെ ബുക്ക് സ്റ്റാള്‍ ഉടമയും പത്ര ഏജന്റുമായ ബി.എച്ച് അബൂബക്കര്‍ സിദ്ദീഖിന്റെ ഉടമസ്ഥതയിലുള്ള യു.കെ2 ഫ്രഷ് ഫ്രൂട്‌സ് കടയില്‍ നിന്ന് പണം കവര്‍ന്ന കേസിലാണ് അറസ്റ്റ്. കടയുടെ മുകള്‍ ഭാഗത്തെ പ്ലൈവുഡ് ഇളക്കിയായിരുന്നു അകത്ത് കടന്ന് കവര്‍ച്ച നടത്തിയത്. എ.എസ്.ഐ പ്രേമാനന്ദന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഷാജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. മറ്റു മോഷണങ്ങളില്‍ ഷാനിദിന് ബന്ധമുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.

Related Articles
Next Story
Share it