കാസര്‍കോട്ട് ലോഡ്ജില്‍ തൂങ്ങിമരിച്ചത് ആണ്‍സുഹൃത്ത്; യുവതിയുടേത് കൊലയെന്ന് നിഗമനം
കാഞ്ഞങ്ങാട്: കാസര്‍കോട് ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച യുവാവ് കൂടെ താമസിച്ച യുവതിയെ കൊലപ്പെടുത്തിയതായി നിഗമനം. യുവതിയുടെ ചീഞ്ഞളിഞ്ഞ മൃതദേഹം നോര്‍ത്ത് കോട്ടച്ചേരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തി. നെല്ലിക്കട്ടയിലെ ഫാത്തിമ (45)യുടെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് കണ്ടെത്തിയത്. ക്വാര്‍ട്ടേഴ്‌സിലെ ഹാളില്‍ സോഫയുടെ മുകളില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലാണ് ഫാത്തിമയുടെ മൃതദേഹം കണ്ടത്. മുറിയില്‍ കുരുക്കിട്ട സാരി തൂക്കിയിട്ട നിലയിലുണ്ട്.മൃതദേഹത്തിന് അടുത്തായാണ് ഇതുള്ളത്.ചെങ്കള റഹ്മത്ത് നഗര്‍ കനിയടുക്കം ഹൗസിലെ ടിപ്പര്‍ ഡ്രൈവര്‍ അസൈനാറി (32)നെ ഇന്നലെ രാവിലെയാണ് കാസര്‍കോട്ട് ലോഡ്ജില്‍ […]

കാഞ്ഞങ്ങാട്: കാസര്‍കോട് ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച യുവാവ് കൂടെ താമസിച്ച യുവതിയെ കൊലപ്പെടുത്തിയതായി നിഗമനം. യുവതിയുടെ ചീഞ്ഞളിഞ്ഞ മൃതദേഹം നോര്‍ത്ത് കോട്ടച്ചേരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തി. നെല്ലിക്കട്ടയിലെ ഫാത്തിമ (45)യുടെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് കണ്ടെത്തിയത്. ക്വാര്‍ട്ടേഴ്‌സിലെ ഹാളില്‍ സോഫയുടെ മുകളില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലാണ് ഫാത്തിമയുടെ മൃതദേഹം കണ്ടത്. മുറിയില്‍ കുരുക്കിട്ട സാരി തൂക്കിയിട്ട നിലയിലുണ്ട്.മൃതദേഹത്തിന് അടുത്തായാണ് ഇതുള്ളത്.
ചെങ്കള റഹ്മത്ത് നഗര്‍ കനിയടുക്കം ഹൗസിലെ ടിപ്പര്‍ ഡ്രൈവര്‍ അസൈനാറി (32)നെ ഇന്നലെ രാവിലെയാണ് കാസര്‍കോട്ട് ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇതിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായപ്പോഴാണ് കാഞ്ഞങ്ങാട്ട് യുവതി മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം അറിയുന്നത്. അന്വേഷണത്തിനിടെയാണ് കാസര്‍കോട്ട് തൂങ്ങി മരിച്ച യുവാവിനൊപ്പം താമസിച്ച യുവതിയാണെന്ന് മനസിലായത്. യുവതിയെ അപായപ്പെടുത്തിയതിന് ശേഷം വാതില്‍ പുറമേ നിന്ന് പൂട്ടി സ്ഥലം വിട്ടതായാണ് സംശയം.
മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ട്. ഫാത്തിമ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് നാലു വര്‍ഷമായി അസൈനാറിന്റെ കൂടെയാണ് താമസിക്കുന്നത്. ഇവിടെ താമസം തുടങ്ങിയിട്ട് ഏതാനും നാളുകള്‍ ആയതേയുള്ളൂ. ഫാത്തിമയുടെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി.
ഇന്‍സ്‌പെക്ടര്‍ എം.പി ആസാദിന്റെ നേതൃത്വത്തില്‍ ആണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
യുവതി ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചിട്ടും
മൂന്ന് ദിവസമായി ആരും അറിഞ്ഞില്ല
കാഞ്ഞങ്ങാട്: യുവതി ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചിട്ടും പരിസരവാസികളുടെ നാട്ടുകാരോ അറിയാതിരുന്നത് മൂന്ന് ദിവസം. പത്മ ക്ലിനിക്കിന് എതിര്‍വശത്തെ തുളിച്ചേരി റോഡിലെ ക്വാര്‍ട്ടേഴ്‌സിലെ മുറി അടഞ്ഞു കിടന്നിരുന്നത് ആരും ശ്രദ്ധിച്ചിരുന്നില്ല. മരിച്ച നിലയില്‍ കണ്ട ഫാത്തിമയുടെ ഒരു സുഹൃത്ത് രണ്ടു മൂന്നു ദിവസമായി ഇവരുടെ വിവരമോ വിളിയോ ഇല്ലാത്തതിനാല്‍ തേടി വന്നപ്പോഴാണ് മുറി അടഞ്ഞുകിടക്കുന്നത് കണ്ടത്. ഫോണ്‍ വിളിച്ചപ്പോള്‍ അകത്തുനിന്നും ബെല്ലടിക്കുന്ന ശബ്ദം കേട്ടതോടെ സംശയം തോന്നി ജനല്‍ പാളി വലിച്ചു തുറന്നു. പിന്നാലെയാണ് അകത്തുനിന്ന് രൂക്ഷഗന്ധം വമിച്ചത്. തുടര്‍ന്ന് വിവരം അറിയിച്ച് പൊലീസെത്തി തുറന്നപ്പോഴാണ് ചീഞ്ഞളിഞ്ഞ മൃതദേഹം കാണുന്നത്. ഈ സുഹൃത്തില്‍ നിന്നാണ് മരിച്ച യുവതിയുടെ വിവരങ്ങള്‍ ലഭിച്ചത്. കൂടെ താമസിച്ച ഹസൈനാറിന്റെയും വിവരം പറഞ്ഞപ്പോഴാണ് ഇന്നലെ രാവിലെ ലോഡ്ജില്‍ തൂങ്ങിയ മരിച്ച നിലയില്‍ കണ്ട യുവാവാണെന്നും വ്യക്തമായത്. ഫാത്തിമയെയും കൂട്ടി അസൈനാര്‍ മംഗളൂരുവിലേക്ക് പോകുന്നു എന്ന് സുഹൃത്തിനോട് പറഞ്ഞിരുന്നു. എന്നാല്‍ സംശയത്തിനിട നല്‍കാതിരിക്കാനാണ് മംഗളൂരു യാത്രയെ കുറിച്ച് പറഞ്ഞതെന്ന് സംശയമുണ്ട്. ഫാത്തിമയെ കൊലപ്പെടുത്തിയതതാണെങ്കില്‍ തന്നെ കാരണവും വ്യക്തമല്ല.