ബംഗളൂരുവില്‍ ബൈക്ക് റൈസിംഗിനെതിരെ പ്രതികരിച്ച വയോധികനെ കുത്തിക്കൊന്ന കേസില്‍ ആറുപേര്‍ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവിലെ വിജയനഗറില്‍ തന്റെ വസതിക്ക് മുന്നില്‍ ബൈക്ക് റൈസിംഗ് നടത്തുന്നതിനും പുകവലിക്കുന്നതിനുമെതിരെ പ്രതികരിച്ച വയോധികനെ കുത്തിക്കൊന്ന കേസില്‍ പ്രതികളായ ആറ് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വിജയനഗര്‍ മേരിമാതാ പള്ളിക്ക് സമീപത്തെ തോമസിനെ(65) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. യുവാക്കള്‍ സ്ഥിരമായി തോമസിന്റെ വീടിന് മുന്നിലൂടെ ബൈക്ക് റൈസിംഗ് നടത്തുന്നത് പതിവായിരുന്നു. തോമസ് ഇതിനെ ചോദ്യം ചെയ്തപ്പോള്‍ സംഘം കഠാര കൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നു. കേസിലെ മറ്റ് പ്രതികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കി.

Related Articles
Next Story
Share it