ശിവമോഗയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ഉഡുപ്പി സ്വദേശികളായ യുവാവും യുവതിയും മരിച്ചു

ഉഡുപ്പി: ശിവമോഗ ജില്ലയിലെ തീര്‍ത്ഥഹള്ളി താലൂക്കിലെ അഗുംബെ ഘട്ടില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ഉഡുപ്പി സ്വദേശികളായ യുവാവും യുവതിയും മരിച്ചു. ഉഡുപ്പ ബാര്‍ക്കൂരിലെ നാഗര്‍മുട്ട് സ്വദേശികളായ ശശാങ്ക് (21), നിര്‍മിത (19) എന്നിവരാണ് മരിച്ചത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്. ശശാങ്ക് ഇന്നലെ തന്നെ മരിച്ചിരുന്നു. നിര്‍മിത മണിപ്പാലിലെ ആസപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്.എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ബസ് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും ബന്ധുക്കളാണ്. ശശാങ്ക് എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി കരാറുകാരന്റെ കീഴില്‍ ജോലി ചെയ്തു വരികയായിരുന്നു.

ഉഡുപ്പി: ശിവമോഗ ജില്ലയിലെ തീര്‍ത്ഥഹള്ളി താലൂക്കിലെ അഗുംബെ ഘട്ടില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ഉഡുപ്പി സ്വദേശികളായ യുവാവും യുവതിയും മരിച്ചു. ഉഡുപ്പ ബാര്‍ക്കൂരിലെ നാഗര്‍മുട്ട് സ്വദേശികളായ ശശാങ്ക് (21), നിര്‍മിത (19) എന്നിവരാണ് മരിച്ചത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്. ശശാങ്ക് ഇന്നലെ തന്നെ മരിച്ചിരുന്നു. നിര്‍മിത മണിപ്പാലിലെ ആസപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്.
എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ബസ് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും ബന്ധുക്കളാണ്. ശശാങ്ക് എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി കരാറുകാരന്റെ കീഴില്‍ ജോലി ചെയ്തു വരികയായിരുന്നു.

Related Articles
Next Story
Share it