അപകടം നിറഞ്ഞ ഭാഗത്തേക്ക് പോകാതിരിക്കാന്‍ പുഴക്ക് കുറുകെ കയര്‍ കെട്ടി; മുന്നറിയിപ്പ് അവഗണിച്ച് കയറിനപ്പുറത്തേക്ക് കുതിച്ചുചാടിയ യുവാവിനെ കാണാതായി

സുള്ള്യ: അപകടം നിറഞ്ഞ ഭാഗത്തേക്ക് പോകാതിരിക്കാന്‍ പുഴക്ക് കുറുകെ കയര്‍ കെട്ടിയിട്ടും മുന്നറിയിപ്പ് അവഗണിച്ച് കയറിനപ്പുറത്തേക്ക് കുതിച്ചുചാടിയ യുവാവിനെ കാണാതായി. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന മാണ്ഡ്യ സ്വദേശി ശിവുവിനെ (25)യാണ് പുഴയില്‍ കാണാതായത്. കുക്കെ സുബ്രഹ്‌മണ്യയിലെ കുമാരധാര നദിയില്‍ കുളിക്കുന്നതിനിടെയാണ് ശിവു അപകടത്തില്‍പെട്ടത്. ശിവു അടക്കം 21 പേരടങ്ങുന്ന സംഘം ഹൊറനാട്, ശൃംഗേരി, കൊല്ലൂര്‍, മുരുഡേശ്വര, ആനെഗുഡ്ഡെ, ഉഡുപ്പി, കട്ടീല്‍, ധര്‍മസ്ഥല, സൗത്തടുക്ക എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് സംഘം കുക്കെ സുബ്രഹ്‌മണ്യയിലെത്തിയത്. കുക്കെയില്‍ ക്ഷേത്രദര്‍ശനത്തിന് ശേഷം കുളിക്കാനായി […]

സുള്ള്യ: അപകടം നിറഞ്ഞ ഭാഗത്തേക്ക് പോകാതിരിക്കാന്‍ പുഴക്ക് കുറുകെ കയര്‍ കെട്ടിയിട്ടും മുന്നറിയിപ്പ് അവഗണിച്ച് കയറിനപ്പുറത്തേക്ക് കുതിച്ചുചാടിയ യുവാവിനെ കാണാതായി. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന മാണ്ഡ്യ സ്വദേശി ശിവുവിനെ (25)യാണ് പുഴയില്‍ കാണാതായത്. കുക്കെ സുബ്രഹ്‌മണ്യയിലെ കുമാരധാര നദിയില്‍ കുളിക്കുന്നതിനിടെയാണ് ശിവു അപകടത്തില്‍പെട്ടത്. ശിവു അടക്കം 21 പേരടങ്ങുന്ന സംഘം ഹൊറനാട്, ശൃംഗേരി, കൊല്ലൂര്‍, മുരുഡേശ്വര, ആനെഗുഡ്ഡെ, ഉഡുപ്പി, കട്ടീല്‍, ധര്‍മസ്ഥല, സൗത്തടുക്ക എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് സംഘം കുക്കെ സുബ്രഹ്‌മണ്യയിലെത്തിയത്. കുക്കെയില്‍ ക്ഷേത്രദര്‍ശനത്തിന് ശേഷം കുളിക്കാനായി യുവാക്കള്‍ പുഴയില്‍ ഇറങ്ങുകയായിരുന്നു. കയര്‍ അടയാളത്തിനപ്പുറം പോകരുതെന്ന് സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന്‍ യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മറ്റ് യുവാക്കള്‍ ഇത് അനുസരിച്ച് പുഴയില്‍ കുളിച്ച ശേഷം കരക്ക് കയറി. ശിവു ഒരു ചാട്ടം കൂടി ഉണ്ടെന്ന് പറഞ്ഞ് കയറിന് മുകളിലൂടെ കുതിച്ച് അപ്പുറത്തേക്ക് ചായുകയായിരുന്നു. കുറച്ചു നേരം കണ്ടിരുന്നെങ്കിലും പിന്നീട് യുവാവിനെ കാണാതാവുകയായിരുന്നു. ശിവുവിന്റെ സുഹൃത്തുക്കള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസും അഗ്നിശമന സേനാംഗങ്ങളും നീന്തല്‍ വിദഗ്ധരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച രാത്രി നിര്‍ത്തിയ തിരച്ചില്‍ തിങ്കളാഴ്ച പുനരാരംഭിച്ചു.

Related Articles
Next Story
Share it