പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു, സംഭവം പുലര്‍ച്ചെ ഒരു മണിയോടെ

മലപ്പുറം: പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. മലപ്പുറം കന്മനം കണ്ടമ്പാറയിലാണ് സംഭവം. പട്ടര്‍നടക്കാവ് സ്വദേശി വെളുത്തേടത്ത് പറമ്പില്‍ സല്‍മാന്‍ ഫാരിസിന്റെ മൃതദേഹമാണ് കന്മനം കണ്ടമ്പാറയിലെ കിണറ്റില്‍ കണ്ടെത്തിയത്. ലോറിത്തൊഴിലാളിയായ സല്‍മാന്‍ ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ തിരുന്നാവായയില്‍ നിന്നും മണല്‍ കയറ്റിവരികയായിരുന്നു. ഈ സമയം ലോറിയെ കല്‍പ്പകഞ്ചേരി പോലീസ് പിന്തുടര്‍ന്നതോടെ സല്‍മാന്‍ ഫാരിസും മറ്റൊരു യുവാവും ഇറങ്ങിയോടുകയായിരുന്നു. രാവിലെയോടെയാണ് സല്‍മാന്‍ ഫാരിസിന്റെ മൃതദേഹം സമീപത്തെ കിണറ്റില്‍ കാണപ്പെട്ടത്. മരിച്ച സല്‍മാന്‍ ഫാരിസും ലോറി […]

മലപ്പുറം: പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. മലപ്പുറം കന്മനം കണ്ടമ്പാറയിലാണ് സംഭവം. പട്ടര്‍നടക്കാവ് സ്വദേശി വെളുത്തേടത്ത് പറമ്പില്‍ സല്‍മാന്‍ ഫാരിസിന്റെ മൃതദേഹമാണ് കന്മനം കണ്ടമ്പാറയിലെ കിണറ്റില്‍ കണ്ടെത്തിയത്. ലോറിത്തൊഴിലാളിയായ സല്‍മാന്‍ ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ തിരുന്നാവായയില്‍ നിന്നും മണല്‍ കയറ്റിവരികയായിരുന്നു. ഈ സമയം ലോറിയെ കല്‍പ്പകഞ്ചേരി പോലീസ് പിന്തുടര്‍ന്നതോടെ സല്‍മാന്‍ ഫാരിസും മറ്റൊരു യുവാവും ഇറങ്ങിയോടുകയായിരുന്നു.

രാവിലെയോടെയാണ് സല്‍മാന്‍ ഫാരിസിന്റെ മൃതദേഹം സമീപത്തെ കിണറ്റില്‍ കാണപ്പെട്ടത്. മരിച്ച സല്‍മാന്‍ ഫാരിസും ലോറി ഡ്രൈവറും പൊലീസ് വാഹനം കണ്ട് ഇറങ്ങി ഓടുന്നതും പൊലീസ് ഇവരെ പിന്തുടരുന്നതും സമീപത്തെ വീട്ടിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കല്‍പകഞ്ചേരി പൊലീസിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി. പോലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച്ചയാണ് സംഭവിച്ചതെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു.

മൃതദേഹം വിട്ടുകൊടുക്കാനും പ്രതിഷേധക്കാര്‍ തയ്യാറായില്ല. പൊലീസിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടെങ്കില്‍ നടപടിയെടുക്കാമെന്ന ഡിവൈഎസ്പിയുടെ ഉറപ്പിനെ തുടര്‍ന്ന് പിന്നീട് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വിട്ടുനല്‍കി. വളാഞ്ചേരി സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Youth found dead in well; Native against Police

Related Articles
Next Story
Share it