മംഗളൂരുവില്‍ വര്‍ക്ക് ഷോപ്പ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ബി.ജെ.പി നേതാവ് മരിച്ചു

മംഗളൂരു: മംഗളൂരുവില്‍ വര്‍ക്ക്ഷോപ്പ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ബി.ജെ.പി നേതാവ് മരിച്ചു. എക്കുരുഗുഡ്ഡെ സ്വദേശി വരുണ്‍ (25) ആണ് മരിച്ചത്. എക്കൂര്‍ ബിജെപി ബൂത്ത് സെക്രട്ടറിയാണ്.മംഗളൂരു പനമ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബൈക്കംപാടി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വര്‍ക്ക് ഷോപ്പ് കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് വരുണ്‍ വീണത്. വര്‍ക്ക് ഷോപ്പിന്റെ മേല്‍ക്കൂരയുടെ ഷീറ്റില്‍ സോളാര്‍ പാനലിന്റെ വയറിങ്ങും പ്ലംബിംഗ് ജോലികളും ചെയ്യുകയായിരുന്നു വരുണ്‍. ഷീറ്റ് പെട്ടെന്ന് മുറിഞ്ഞു വീഴുകയും വരുണ്‍ താഴേക്ക് പതിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ […]

മംഗളൂരു: മംഗളൂരുവില്‍ വര്‍ക്ക്ഷോപ്പ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ബി.ജെ.പി നേതാവ് മരിച്ചു. എക്കുരുഗുഡ്ഡെ സ്വദേശി വരുണ്‍ (25) ആണ് മരിച്ചത്. എക്കൂര്‍ ബിജെപി ബൂത്ത് സെക്രട്ടറിയാണ്.
മംഗളൂരു പനമ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബൈക്കംപാടി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വര്‍ക്ക് ഷോപ്പ് കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് വരുണ്‍ വീണത്. വര്‍ക്ക് ഷോപ്പിന്റെ മേല്‍ക്കൂരയുടെ ഷീറ്റില്‍ സോളാര്‍ പാനലിന്റെ വയറിങ്ങും പ്ലംബിംഗ് ജോലികളും ചെയ്യുകയായിരുന്നു വരുണ്‍. ഷീറ്റ് പെട്ടെന്ന് മുറിഞ്ഞു വീഴുകയും വരുണ്‍ താഴേക്ക് പതിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വരുണിനെ ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ദുര്‍ബലമായ ഷീറ്റ് സ്ഥാപിച്ചതിന് കരാറുകാരനെതിരെ പനമ്പൂര്‍ പൊലീസ് കേസെടുത്തു. വരുണിന്റെ വിയോഗത്തില്‍ എം.എല്‍.എ വേദവ്യാസ കാമത്ത് അനുശോചനം രേഖപ്പെടുത്തി.

Related Articles
Next Story
Share it