മംഗളൂരുവില്‍ കെട്ടിടത്തിന്റെ ഏഴാംനിലയില്‍ നിന്ന് താഴെ വീണ് അസം സ്വദേശിക്ക് ദാരുണാന്ത്യം

മംഗളൂരു: മംഗളൂരുവിലെ ബെജായിക്ക് സമീപം കെട്ടിടത്തിന്റെ ഏഴാംനിലയില്‍ നിന്ന് താഴെ വീണ് അസം സ്വദേശി മരിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. അസം സ്വദേശിയായ സദ്ദാം ആണ് മരിച്ചത്. കരാര്‍ അടിസ്ഥാനത്തില്‍ ശുചീകരണജോലികള്‍ ചെയ്തുവരുന്ന സദ്ദാം ബെജായിക്കടുത്ത കെട്ടിടത്തിന്റെ ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ ജോലി പൂര്‍ത്തിയാക്കിയ ശേഷം ഇറങ്ങുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി ക്ഷതം സംഭവിച്ച സദ്ദാം തത്ക്ഷണം മരണപ്പെടുകയാണുണ്ടായത്. ഉര്‍വ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Related Articles
Next Story
Share it