ഷാനവാസ് പാദൂരിന് യുവശ്രേഷ്ഠ പുരസ്‌കാരം

കാസര്‍കോട്: വളണ്ടിയര്‍ യുവജന സംഘടനയായ നാഷണല്‍ യൂത്ത് കൗണ്‍സില്‍ കേരളം, ദേശീയ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി നല്‍കിവരുന്ന 'യുവശ്രേഷ്ഠ' പുരസ്‌കാരത്തിന് യുവജനപ്രതിനിധിയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ആയ ഷാനവാസ് പാദൂര്‍ അര്‍ഹനായി. യുവ ജനപ്രതിനിധി എന്ന നിലയില്‍ ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞതായി പുരസ്‌കാര കമ്മിറ്റി വിലയിരുത്തി. യുവജന ദിനാഘോഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ 25ന് സംഘടിപ്പിക്കുന്ന ദേശീയോദഗ്രഥന്‍ പരിപാടിയില്‍ പുരസ്‌കാരം നല്‍കുമെന്ന് സംസ്ഥാന ജന. സെക്രട്ടറി […]

കാസര്‍കോട്: വളണ്ടിയര്‍ യുവജന സംഘടനയായ നാഷണല്‍ യൂത്ത് കൗണ്‍സില്‍ കേരളം, ദേശീയ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി നല്‍കിവരുന്ന 'യുവശ്രേഷ്ഠ' പുരസ്‌കാരത്തിന് യുവജനപ്രതിനിധിയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ആയ ഷാനവാസ് പാദൂര്‍ അര്‍ഹനായി. യുവ ജനപ്രതിനിധി എന്ന നിലയില്‍ ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞതായി പുരസ്‌കാര കമ്മിറ്റി വിലയിരുത്തി. യുവജന ദിനാഘോഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ 25ന് സംഘടിപ്പിക്കുന്ന ദേശീയോദഗ്രഥന്‍ പരിപാടിയില്‍ പുരസ്‌കാരം നല്‍കുമെന്ന് സംസ്ഥാന ജന. സെക്രട്ടറി ലാല്‍ കോരാണി അറിയിച്ചു.

Related Articles
Next Story
Share it