മൊബൈല്‍ ഷോപ്പ് ജീവനക്കാരന്‍ വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍

മംഗളൂരു: ഉള്ളാളില്‍ മൊബൈല്‍ ഷോപ്പ് ജീവനക്കാരനെ വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉള്ളാള്‍ കുംപളയിലെ അക്ഷയ് (25) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് അക്ഷയിനെ കുംപള മൂരുക്കാട്ടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.അക്ഷയുടെ അമ്മ ബീഡിക്കമ്പനിയിലേക്ക് പോയ സമയത്താണ് സംഭവം. അക്ഷയ് തൊക്കോട്ടെ ഒരു മൊബൈല്‍ സെന്ററില്‍ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ 20 ദിവസമായി യുവാവ് ജോലിക്ക് പോയിരുന്നില്ല. മൊബൈല്‍ ഫോണ്‍ കടയുടമ പലതവണ വിളിച്ചെങ്കിലും അക്ഷയ് കോളുകള്‍ക്ക് മറുപടി നല്‍കിയില്ല. […]

മംഗളൂരു: ഉള്ളാളില്‍ മൊബൈല്‍ ഷോപ്പ് ജീവനക്കാരനെ വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉള്ളാള്‍ കുംപളയിലെ അക്ഷയ് (25) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് അക്ഷയിനെ കുംപള മൂരുക്കാട്ടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അക്ഷയുടെ അമ്മ ബീഡിക്കമ്പനിയിലേക്ക് പോയ സമയത്താണ് സംഭവം. അക്ഷയ് തൊക്കോട്ടെ ഒരു മൊബൈല്‍ സെന്ററില്‍ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ 20 ദിവസമായി യുവാവ് ജോലിക്ക് പോയിരുന്നില്ല. മൊബൈല്‍ ഫോണ്‍ കടയുടമ പലതവണ വിളിച്ചെങ്കിലും അക്ഷയ് കോളുകള്‍ക്ക് മറുപടി നല്‍കിയില്ല. അക്ഷയ് വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് പറയപ്പെടുന്നു. ഉള്ളാള്‍ പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it