കുളത്തില്‍ വീണ് യുവാവ് മരിച്ചു

മേല്‍പ്പറമ്പ്: കുളത്തില്‍ വീണ് യുവാവ് മരിച്ചു. കാസര്‍കോട് നെല്ലിക്കട്ടയിലെ മുഹമ്മദ് കെയിഫാ (18)ണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറിന് മേല്‍പറമ്പ് വില്ലേജ് ഓഫീസിന് സമീപത്തെ വള്ളിയോട്ടെ കുളത്തിലാണ് വീണത്. ടൈല്‍സ് തൊഴിലാളിയാണ് മുഹമ്മദ് കെയിഫ്. ഉദുമയിലെ വീട്ടിലെ ടൈല്‍സ് പണി കഴിഞ്ഞ് അമ്മാവന്റെ കൂടെ പോകാനാണ് വള്ളിയോട്ട് എത്തിയത്. അമ്മാവന്‍ വള്ളിയോട്ടെ പുതിയതായി നിര്‍മിക്കുന്ന വീടിന്റെ തേപ്പ് പണി എടുക്കുകയാണ്. ഇതിന് സമീപത്തെ കുളത്തിലാണ് വീണത്. മറ്റു തൊഴിലാളികള്‍ മുഹമ്മദ് കെയിഫിനെ ഉടന്‍ ദേളി സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ […]

മേല്‍പ്പറമ്പ്: കുളത്തില്‍ വീണ് യുവാവ് മരിച്ചു. കാസര്‍കോട് നെല്ലിക്കട്ടയിലെ മുഹമ്മദ് കെയിഫാ (18)ണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറിന് മേല്‍പറമ്പ് വില്ലേജ് ഓഫീസിന് സമീപത്തെ വള്ളിയോട്ടെ കുളത്തിലാണ് വീണത്. ടൈല്‍സ് തൊഴിലാളിയാണ് മുഹമ്മദ് കെയിഫ്. ഉദുമയിലെ വീട്ടിലെ ടൈല്‍സ് പണി കഴിഞ്ഞ് അമ്മാവന്റെ കൂടെ പോകാനാണ് വള്ളിയോട്ട് എത്തിയത്.

അമ്മാവന്‍ വള്ളിയോട്ടെ പുതിയതായി നിര്‍മിക്കുന്ന വീടിന്റെ തേപ്പ് പണി എടുക്കുകയാണ്. ഇതിന് സമീപത്തെ കുളത്തിലാണ് വീണത്. മറ്റു തൊഴിലാളികള്‍ മുഹമ്മദ് കെയിഫിനെ ഉടന്‍ ദേളി സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഹനീഫയുടെയും ഫൗസിയുടെയും മകനാണ്. സഹോദരങ്ങള്‍: മുഹമ്മദ് ബാദുഷ, ഫാത്തിമ്മത്ത് വാഫ, സഫ.

Related Articles
Next Story
Share it