കുളിമുറിയില്‍ ഗ്യാസ് ഗൈസറില്‍ വെള്ളം ചൂടാക്കുന്നതിനിടെ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് യുവാവ് മരിച്ചു

മംഗളൂരു: കുളിക്കാനായി കുളിമുറിയില്‍ ഗ്യാസ് ഗൈസറില്‍ വെള്ളം ചൂടാക്കുന്നതിനിടെ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് യുവാവ് മരിച്ചു. പറംഗിപ്പേട്ട് മരിപല്ലയില്‍ ഇസ്മായിലിന്റെ മകന്‍ ഇജാസ് അഹമ്മദ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. കുളിമുറിയില്‍ കയറിയ ഇജാസ് ഒരു മണിക്കൂറിനുശേഷവും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് പിതാവും സഹോദരന്മാരും വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ബാത്ത്‌റൂമിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോള്‍ അബോധാവസ്ഥയില്‍ വീണുകിടക്കുന്ന ഇജാസിനെ കാണുകയായിരുന്നു. യുവാവിനെ ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. ഇജാസ് ഹുബല്ലിയിലെ ഒരു […]

മംഗളൂരു: കുളിക്കാനായി കുളിമുറിയില്‍ ഗ്യാസ് ഗൈസറില്‍ വെള്ളം ചൂടാക്കുന്നതിനിടെ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് യുവാവ് മരിച്ചു. പറംഗിപ്പേട്ട് മരിപല്ലയില്‍ ഇസ്മായിലിന്റെ മകന്‍ ഇജാസ് അഹമ്മദ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. കുളിമുറിയില്‍ കയറിയ ഇജാസ് ഒരു മണിക്കൂറിനുശേഷവും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് പിതാവും സഹോദരന്മാരും വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ബാത്ത്‌റൂമിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോള്‍ അബോധാവസ്ഥയില്‍ വീണുകിടക്കുന്ന ഇജാസിനെ കാണുകയായിരുന്നു. യുവാവിനെ ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു.
ഇജാസ് ഹുബല്ലിയിലെ ഒരു ജ്വല്ലറിയില്‍ ജീവനക്കാരനാണ്. രോഗിയായ പിതാവിനെ കാണാന്‍ ഒരാഴ്ച മുമ്പാണ് യുവാവ് നാട്ടിലേക്ക് വന്നത്.

Related Articles
Next Story
Share it