ബൈക്കും കാറും കൂട്ടിയിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

നീര്‍ച്ചാല്‍: ബൈക്കും കാറും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടംബള സ്‌കൂളിന് സമീപത്തെ അബ്ബാസ്-നബീസ ദമ്പതികളുടെ മകന്‍ സക്കരിയ(32)യാണ് മരിച്ചത്. സെപ്തംബര്‍ 21ന് കുഞ്ചത്തൂരിലെ ഭാര്യ വീട്ടിലേക്ക് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ മഞ്ചേശ്വരത്ത് വെച്ച് ബൈക്കും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സക്കരിയയെ ഉടനെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും കോവിഡ് പോസിറ്റിവ് എന്ന കാരണം പറഞ്ഞ് രണ്ട് ദിവസത്തിന് ശേഷം അമിത ബില്ല് ഈടാക്കി തിരിച്ചയച്ചതായും പിന്നീട് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ […]

നീര്‍ച്ചാല്‍: ബൈക്കും കാറും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടംബള സ്‌കൂളിന് സമീപത്തെ അബ്ബാസ്-നബീസ ദമ്പതികളുടെ മകന്‍ സക്കരിയ(32)യാണ് മരിച്ചത്. സെപ്തംബര്‍ 21ന് കുഞ്ചത്തൂരിലെ ഭാര്യ വീട്ടിലേക്ക് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ മഞ്ചേശ്വരത്ത് വെച്ച് ബൈക്കും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സക്കരിയയെ ഉടനെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും കോവിഡ് പോസിറ്റിവ് എന്ന കാരണം പറഞ്ഞ് രണ്ട് ദിവസത്തിന് ശേഷം അമിത ബില്ല് ഈടാക്കി തിരിച്ചയച്ചതായും പിന്നീട് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെന്നു പറയുന്നു.

എന്നാല്‍ അവിടെ നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റിവ് എന്ന് തെളിഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് മരിച്ചത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ദൈനബി. സഹോദരങ്ങള്‍: അഷറഫ്, സബീര്‍, നിസാമുദ്ദീന്‍, ഖലീല്‍, റാഷിദ.

Related Articles
Next Story
Share it