കാഞ്ഞങ്ങാട്ട് കെ.എസ്.ആര്‍.ടി.സിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തില്‍ കെ.എസ്.ആര്‍.ടി. സി. ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് ആരിക്കാടി സ്വദേശി മരിച്ചു. കുമ്പള ആരിക്കാടി ബന്നങ്കുളത്തെ പരേതനായ അബ്ദുല്ലയുടെയും മറിയുമ്മയുടെയും മകന്‍ അഹമദ് അലി(30)യാണ് മരിച്ചത്. കാറിലുണ്ടായിരുന്ന കുമ്പള കൊടിയമ്മയിലെ സിദ്ധിഖിനെ (28) ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന വീക്ഷണം പത്രത്തിന്റെ കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ കെ.വി സുരേന്ദ്രന്‍ (63), ഷഫാന (16), നിഷാന (21), റാഷിദ (28), ഫര്‍സാന (33) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തില്‍ കെ.എസ്.ആര്‍.ടി. സി. ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് ആരിക്കാടി സ്വദേശി മരിച്ചു. കുമ്പള ആരിക്കാടി ബന്നങ്കുളത്തെ പരേതനായ അബ്ദുല്ലയുടെയും മറിയുമ്മയുടെയും മകന്‍ അഹമദ് അലി(30)യാണ് മരിച്ചത്. കാറിലുണ്ടായിരുന്ന കുമ്പള കൊടിയമ്മയിലെ സിദ്ധിഖിനെ (28) ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന വീക്ഷണം പത്രത്തിന്റെ കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ കെ.വി സുരേന്ദ്രന്‍ (63), ഷഫാന (16), നിഷാന (21), റാഷിദ (28), ഫര്‍സാന (33) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കണ്ണൂരിലുള്ള അലിയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് മാതാവിനെ കൂട്ടാനാണ് കാറില്‍ യാത്ര ചെയ്തിരുന്നത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. സുഹ്‌റ, റൗഫ്, അസ്മ എന്നിവര്‍ അലിയുടെ സഹോദരങ്ങളാണ്. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആസ്പത്രിമോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം കൂടാതെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയുള്ളൂ.

Related Articles
Next Story
Share it