രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് മുന്‍കരുതലായി അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട്: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മുന്‍കരുതലായി ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ബി. പി. പ്രദീപ് കുമാര്‍ നേതാക്കളായ കെ.ആര്‍. കാര്‍ത്തികേയന്‍, നവനീത് ചന്ദ്രന്‍ തുടങ്ങിയവരെ ചൊവ്വാഴ്ച ഉച്ചയോടെ പെരിയ ബസ്‌സ്റ്റോപ്പില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. രാഷ്ട്രപതിയുടെ വാഹനവ്യൂഹം കാണാന്‍ പോയ തങ്ങളെ അകാരണമായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പ്രദീപ് കുമാര്‍ പറഞ്ഞു. അതേസമയം രാഷ്ട്രപതിയുടെ ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയെ ക്ഷണിക്കാത്ത പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ പ്രതിഷേധിക്കാന്‍ സാധ്യതയുള്ളതിനാലാണ് കസ്റ്റഡിയിലെടുത്ത […]

കാഞ്ഞങ്ങാട്: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മുന്‍കരുതലായി ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ബി. പി. പ്രദീപ് കുമാര്‍ നേതാക്കളായ കെ.ആര്‍. കാര്‍ത്തികേയന്‍, നവനീത് ചന്ദ്രന്‍ തുടങ്ങിയവരെ ചൊവ്വാഴ്ച ഉച്ചയോടെ പെരിയ ബസ്‌സ്റ്റോപ്പില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. രാഷ്ട്രപതിയുടെ വാഹനവ്യൂഹം കാണാന്‍ പോയ തങ്ങളെ അകാരണമായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പ്രദീപ് കുമാര്‍ പറഞ്ഞു. അതേസമയം രാഷ്ട്രപതിയുടെ ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയെ ക്ഷണിക്കാത്ത പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ പ്രതിഷേധിക്കാന്‍ സാധ്യതയുള്ളതിനാലാണ് കസ്റ്റഡിയിലെടുത്ത തെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ രാഷ്ട്രപതിക്കെതിരെ പ്രതിഷേധിക്കാന്‍ തങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും തങ്ങള്‍ക്ക് പ്രതിഷേധമുണ്ടായത് സര്‍വകലാശാലയോട് മാത്രമാണെന്ന് കോണ്‍ഗ്രസ് പറയുന്നു.

Related Articles
Next Story
Share it