ഉഡുപ്പിയില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായ യുവതിക്ക് കുത്തേറ്റ് ഗുരുതരം; യുവാവ് കസ്റ്റഡിയില്‍

ഉഡുപ്പി: ഉഡുപ്പിയില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിക്ക് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. ഉഡുപ്പി കാപ്പ് ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി റീന ഡിസൂസ (35)ക്കാണ് കുത്തേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം അയല്‍വാസിയായ വിനയ്(36) ആണ് റീനയെ കഠാര കൊണ്ട് കുത്തിയത്. റീനയെ മംഗളൂരുവിലെ ഫാ. മുള്ളര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഹെജമാടിയിലെ വീടിന് സമീപം റീന ഒരാളോട് സംസാരിക്കുന്നതിനിടെ വിനയ് യുവതിയുടെ വയറ്റില്‍ കുത്തുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിനയിനെ പടുബിദ്രി പൊലീസ് […]

ഉഡുപ്പി: ഉഡുപ്പിയില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിക്ക് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. ഉഡുപ്പി കാപ്പ് ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി റീന ഡിസൂസ (35)ക്കാണ് കുത്തേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം അയല്‍വാസിയായ വിനയ്(36) ആണ് റീനയെ കഠാര കൊണ്ട് കുത്തിയത്.
റീനയെ മംഗളൂരുവിലെ ഫാ. മുള്ളര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഹെജമാടിയിലെ വീടിന് സമീപം റീന ഒരാളോട് സംസാരിക്കുന്നതിനിടെ വിനയ് യുവതിയുടെ വയറ്റില്‍ കുത്തുകയായിരുന്നു.
സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിനയിനെ പടുബിദ്രി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. മദ്യത്തിന് അടിമയാണ് വിനയെന്ന് പൊലീസ് പറഞ്ഞു. റീനയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

Related Articles
Next Story
Share it