യൂത്ത് കോണ്‍ഗ്രസ് നേതാവും കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലറുമായ ടി.കെ. ബനീഷ്‌രാജ് അന്തരിച്ചു

കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് നേതാവും കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലറുമായ മരക്കാപ്പ് കടപ്പുറത്തെ ടി.കെ. ബനീഷ്‌രാജ് (42) അന്തരിച്ചു. വയറുവേദനയുള്‍പ്പെടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നീലേശ്വരത്തെ സഹകരണ ആസ്പത്രിയില്‍ ചികിത്സ തേടി തിരിച്ച് വീട്ടിലെത്തിയിരുന്നു. ഇന്ന് രാവിലെയാണ് അന്തരിച്ചത്. മരക്കാപ്പ് കടപ്പുറം ഉള്‍പ്പെടുന്ന മുപ്പതാം വാര്‍ഡ് കൗണ്‍സിലറാണ്. കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ ബനീഷ് നെഹ്‌റു കോളേജിലെ യൂണിയന്‍ ഭാരവാഹിയായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കെ.കരുണാകരന്റെ ഡി.ഐ.സിയില്‍ ചേര്‍ന്ന ബനീഷ് ഡി.ഐ.സി വിദ്യാര്‍ത്ഥി യൂണിയന്‍ ജില്ലാ പ്രസിഡണ്ടായി. പിന്നീട് ദീര്‍ഘകാലം പ്രവാസ […]

കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് നേതാവും കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലറുമായ മരക്കാപ്പ് കടപ്പുറത്തെ ടി.കെ. ബനീഷ്‌രാജ് (42) അന്തരിച്ചു. വയറുവേദനയുള്‍പ്പെടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നീലേശ്വരത്തെ സഹകരണ ആസ്പത്രിയില്‍ ചികിത്സ തേടി തിരിച്ച് വീട്ടിലെത്തിയിരുന്നു. ഇന്ന് രാവിലെയാണ് അന്തരിച്ചത്. മരക്കാപ്പ് കടപ്പുറം ഉള്‍പ്പെടുന്ന മുപ്പതാം വാര്‍ഡ് കൗണ്‍സിലറാണ്.
കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ ബനീഷ് നെഹ്‌റു കോളേജിലെ യൂണിയന്‍ ഭാരവാഹിയായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കെ.കരുണാകരന്റെ ഡി.ഐ.സിയില്‍ ചേര്‍ന്ന ബനീഷ് ഡി.ഐ.സി വിദ്യാര്‍ത്ഥി യൂണിയന്‍ ജില്ലാ പ്രസിഡണ്ടായി. പിന്നീട് ദീര്‍ഘകാലം പ്രവാസ ജീവിതം നയിച്ചു. ദുബായ് ഇന്‍കാസ്, നാസ്‌ക യു.എ. ഇ കമ്മിറ്റി എന്നിവയുടെ അംഗമായിരുന്നു.
ദുബായിലും പിന്നീട് അബുദാബിയിലും ജോലിചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയത്. വീണ്ടും രാഷ്ട്രീയ രംഗത്ത് സജീവമാവുകയായിരുന്നു. നഗരസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിക്കുകയായിരുന്നു. എട്ട് മാസം മുമ്പാണ് വിവാഹിതനായത്.
മരക്കാപ്പ് കടപ്പുറം വായനശാലക്ക് സമീപത്തെ പരേതനായ ടി.കെ. ബാലകൃഷ്ണന്റെയും കെ.പി. പുഷ്പ വേണിയുടെയും മകനാണ്. ഭാര്യ: സജിന (കോട്ടിക്കുളം). സഹോദരങ്ങള്‍: ബാലമുരളി (കുവൈത്ത്), ബാബുരാജ് (ദുബായ്) പുഷ്പരാജ്.

Related Articles
Next Story
Share it