നിയമസഭാ തെരഞ്ഞെടുപ്പില്‍ 20 യുവാക്കളുടെ സ്ഥാനാര്‍ത്ഥി പട്ടികയുമായി ഹൈക്കമാന്‍ഡിനെ സമീപിക്കാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യം കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്ഥാനാര്‍ത്ഥികളാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയാണ് സ്വന്തം സ്ഥാനാര്‍ഥി പട്ടികയുമായി യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്‍ഡിനെ സമീപിക്കാനൊരുങ്ങുന്നത്. മലമ്പുഴയില്‍ നടന്ന സംസ്ഥാന ക്യാമ്പില്‍ എടുത്ത തീരുമാനപ്രകാരം പട്ടിക അഖിലേന്ത്യ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറി. ഇതില്‍ സംസ്ഥാന, ജില്ല നേതാക്കളായ ഇരുപതോളം പേരുകളാണുള്ളത്. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിജില്‍ മാക്കുറ്റി (കണ്ണൂര്‍ അല്ലെങ്കില്‍ ഇരിക്കൂര്‍), […]

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യം കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്ഥാനാര്‍ത്ഥികളാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയാണ് സ്വന്തം സ്ഥാനാര്‍ഥി പട്ടികയുമായി യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്‍ഡിനെ സമീപിക്കാനൊരുങ്ങുന്നത്.
മലമ്പുഴയില്‍ നടന്ന സംസ്ഥാന ക്യാമ്പില്‍ എടുത്ത തീരുമാനപ്രകാരം പട്ടിക അഖിലേന്ത്യ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറി. ഇതില്‍ സംസ്ഥാന, ജില്ല നേതാക്കളായ ഇരുപതോളം പേരുകളാണുള്ളത്. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിജില്‍ മാക്കുറ്റി (കണ്ണൂര്‍ അല്ലെങ്കില്‍ ഇരിക്കൂര്‍), റിയാസ് മുക്കോളി (തവനൂര്‍ അല്ലെങ്കില്‍ പട്ടാമ്പി), എസ്.എം. ബാലു (ആറ്റിങ്ങല്‍), എന്‍.എസ്. നൂസൂര്‍ (നെടുമങ്ങാട് അല്ലെങ്കില്‍ നേമം), പത്തനംതിട്ട ജില്ല പ്രസിഡന്റ് എം.ജി. കണ്ണന്‍ (അടൂര്‍), ആലപ്പുഴ ജില്ല പ്രസിഡന്റ് റ്റിജിന്‍ ജോസഫ് (കുട്ടനാട്), കൊല്ലം ജില്ല പ്രസിഡന്റ് അരുണ്‍ രാജ് (ചടയമംഗലം അല്ലെങ്കില്‍ പത്തനാപുരം), കോട്ടയം ജില്ല പ്രസിഡന്റ് ചിന്തു കുര്യന്‍ ജോയ് (കാഞ്ഞിരപ്പള്ളി), പാലക്കാട് ജില്ല പ്രസിഡന്റ് ഫിറോസ് ബാബു (ഷൊര്‍ണൂര്‍), ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണന്‍ (കോഴിക്കോട് നോര്‍ത്ത് അല്ലെങ്കില്‍ ബേപ്പൂര്‍), മഹിള കോണ്‍ഗ്രസ് നേതാവ് കൂടിയായ വീണ എസ്. നായര്‍ (വട്ടിയൂര്‍ക്കാവ്), യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ഡോ. സരിന്‍ (ഒറ്റപ്പാലം), ശോഭ സുബിന്‍ (കൈപ്പമംഗലം), എ.എം. രോഹിത് (പൊന്നാനി), കെ.എസ്. അരുണ്‍ (ഉടുമ്പന്‍ചോല), എം.പി. പ്രവീണ്‍ (അമ്പലപ്പുഴ), വിഷ്ണു സുനില്‍ (കൊല്ലം), ജോബിന്‍ ജേക്കബ് (ഏറ്റുമാനൂര്‍), ഫൈസല്‍ കുളപ്പാടം (കുണ്ടറ) എന്നിവരാണ് പട്ടികയിലുള്ളത്.
'സ്ഥിരം നാടകകളരിയിലെ അഭിനേതാക്കളെ' തന്നെയാണ് തെരഞ്ഞെടുപ്പില്‍ കളത്തിലിറക്കുന്നതെങ്കില്‍ യൂത്ത് കോണ്‍ഗ്രസിന് സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കേണ്ടിവരുമെന്ന് സംസ്ഥാന ക്യാമ്പ് എക്‌സിക്യൂട്ടിവ് അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് റിജിന്‍ മാക്കുറ്റി അവതരിപ്പിച്ച പ്രമേയം നേരത്തെ വിവാദമായിരുന്നു.