യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ച്ചിനിടെ ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്തു കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
കാസര്‍കോട്: പി.എസ്.സിയെ തകര്‍ത്ത സര്‍ക്കാരിന്റെ യുവജന വഞ്ചനയ്‌ക്കെതിരെ സെക്രട്ടറിയേറ്റിറിനു മുന്നില്‍ നിരാഹാര സമരം അനുഷ്ടിക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ എം.എല്‍.എക്കും ശബരിനാഥ് എം.എല്‍.എക്കും പിന്തുണ അറിയിച്ചു കൊണ്ടും പിണറായി സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കും അതു വഴി നിയമിച്ചവരെ സ്ഥിരപ്പെടുത്തുന്നതിനും എതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്തു കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്മാറാന്‍ തയ്യാറാകാത്ത പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപെട്ട് […]

കാസര്‍കോട്: പി.എസ്.സിയെ തകര്‍ത്ത സര്‍ക്കാരിന്റെ യുവജന വഞ്ചനയ്‌ക്കെതിരെ സെക്രട്ടറിയേറ്റിറിനു മുന്നില്‍ നിരാഹാര സമരം അനുഷ്ടിക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ എം.എല്‍.എക്കും ശബരിനാഥ് എം.എല്‍.എക്കും പിന്തുണ അറിയിച്ചു കൊണ്ടും പിണറായി സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കും അതു വഴി നിയമിച്ചവരെ സ്ഥിരപ്പെടുത്തുന്നതിനും എതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്തു കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്മാറാന്‍ തയ്യാറാകാത്ത പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. സമരം കെ.പി.സി.സി വൈസ് പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ബി.പി പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിര്‍വാഹക കമ്മിറ്റി അംഗം പി.കെ ഫൈസല്‍, ഡി.സി.സി ഭാരവാഹികളായ ഹരീഷ് പി. നായര്‍, പി.വി സുരേഷ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ മനാഫ് നുള്ളിപ്പാടി, കാര്‍ത്തികേയന്‍ പെരിയ, ശുഹൈബ് തൃക്കരിപ്പൂര്‍, സ്വരാജ് കാനത്തൂര്‍, ഷോണി കെ. തോമസ്, ഉനൈസ് ബേഡകം, അസംബ്ലി പ്രസിഡണ്ടുമാരായ മാത്യു ബദിയടുക്ക , അനൂപ് കല്യോട്ട്, സന്തു ടോം ജോസ്, സോണി പൊടിമറ്റം, മുന്‍ ഭാരവാഹികളായ ശ്രീജിത്ത് മാടക്കല്‍, രാജേഷ് പുല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഗവ. കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് രാഹുല്‍ രംനഗര്‍, ജോബിന്‍ ബാബു, വൈശാഖ് തൃക്കരിപ്പൂര്‍, രതീഷ് കാനക്കര, രാജേഷ് തച്ചത്ത്, ടി.വി.ആര്‍ സൂരജ്, ചിദേഷ് ചന്ദ്രന്‍, വിനോദ് മുണ്ടമാണി, രതീഷ് ബേത്തലം, സിറാജ് പാണ്ടി, നിതിന്‍രാജ് മാങ്ങാട്, നിസാര്‍ ബെന്‍പത്തടക്ക, ശരീഫ് കുമ്പള, തോംസണ്‍ ബെന്നി, സന്തോഷ് ക്രസ്റ്റ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.