അമ്മയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്; കൊച്ചി ഡിസിപിക്ക് പരാതി നല്‍കി, ഭാരവാഹികള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യം; ഉദ്ഘാടനം ചെയ്തത് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന്

കൊച്ചി: താരസംഘടനായ അമ്മയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. സംഘടനാ ഭാരവാഹികള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചി ഡിസിപിക്ക് പരാതി നല്‍കി. ഉദ്ഘാടന പരിപാടിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കെട്ടിടത്തിന് പുറത്ത് പൊതുജനം തടിച്ചുകൂടി, എസി ഹാളിലെ ഉദ്ഘാടന പരിപാടിയില്‍ 150ലധികം ആളുകള്‍ പങ്കെടുത്തു തുടങ്ങിയ കാര്യങ്ങള്‍ പരാതിയില്‍ വ്യക്തമാക്കി. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. അത്യാധുനിക സംവിധാനങ്ങളോടെ കലൂരില്‍ ആണ് അമ്മ സംഘടനയുടെ ബഹുനില കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പത്തു കോടിയോളം […]

കൊച്ചി: താരസംഘടനായ അമ്മയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. സംഘടനാ ഭാരവാഹികള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചി ഡിസിപിക്ക് പരാതി നല്‍കി. ഉദ്ഘാടന പരിപാടിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

കെട്ടിടത്തിന് പുറത്ത് പൊതുജനം തടിച്ചുകൂടി, എസി ഹാളിലെ ഉദ്ഘാടന പരിപാടിയില്‍ 150ലധികം ആളുകള്‍ പങ്കെടുത്തു തുടങ്ങിയ കാര്യങ്ങള്‍ പരാതിയില്‍ വ്യക്തമാക്കി. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. അത്യാധുനിക സംവിധാനങ്ങളോടെ കലൂരില്‍ ആണ് അമ്മ സംഘടനയുടെ ബഹുനില കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പത്തു കോടിയോളം രൂപയാണ് നിര്‍മാണ ചെലവ്. അമ്മയുടെ 25ാം വാര്‍ഷികത്തിലാണ് ആസ്ഥാനമന്ദിരം ഉയര്‍ന്നിരിക്കുന്നത്. മലയാള സിനിമയ്ക്ക് നിരവധി നല്ല കാര്യങ്ങള്‍ ഈ കെട്ടിടം കൊണ്ട് ലഭിക്കട്ടെയെന്ന് ഉദ്ഘാടന വേളയില്‍ മോഹന്‍ലാല്‍ പറഞ്ഞു.

Related Articles
Next Story
Share it