പെരിയ ഇരട്ടക്കൊല: ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത വാഹനം കാണാതായതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

ബേക്കല്‍: പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത വാഹനങ്ങളില്‍ ഒന്ന് കാണാതായതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പെരിയ ഇരട്ടക്കൊലക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പന്ത്രണ്ടു വാഹനങ്ങളില്‍ ഒന്നായ ബൈക്കാണ് കാണാതായത്. ഇപ്പോള്‍ കേസന്വേഷിക്കുന്ന സിബിഐ സംഘം വാഹനങ്ങള്‍ കസ്റ്റഡിയില്‍ വാങ്ങാന്‍ ബേക്കല്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് എട്ടാം പ്രതി സബീഷിന്റെ ബൈക്ക് കാണാതായ വിവരമറിഞ്ഞത്. ഇരട്ടക്കൊലക്കേസില്‍ തെളിവുകള്‍ നശിപ്പിച്ച് കേസ് നിര്‍വീര്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബൈക്ക് കാണാതായ സംഭവമെന്ന് യൂത്ത് കോണ്‍ഗ്രസ് […]

ബേക്കല്‍: പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത വാഹനങ്ങളില്‍ ഒന്ന് കാണാതായതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പെരിയ ഇരട്ടക്കൊലക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പന്ത്രണ്ടു വാഹനങ്ങളില്‍ ഒന്നായ ബൈക്കാണ് കാണാതായത്. ഇപ്പോള്‍ കേസന്വേഷിക്കുന്ന സിബിഐ സംഘം വാഹനങ്ങള്‍ കസ്റ്റഡിയില്‍ വാങ്ങാന്‍ ബേക്കല്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് എട്ടാം പ്രതി സബീഷിന്റെ ബൈക്ക് കാണാതായ വിവരമറിഞ്ഞത്. ഇരട്ടക്കൊലക്കേസില്‍ തെളിവുകള്‍ നശിപ്പിച്ച് കേസ് നിര്‍വീര്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബൈക്ക് കാണാതായ സംഭവമെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. മാര്‍ച്ച് ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ബിപി പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജോമോന്‍ ജോസ്, ശ്രീജിത്ത് മാടക്കല്‍, കാര്‍ത്തികേയന്‍ പെരിയ, നോയല്‍ ടോം, രാജേഷ് പള്ളിക്കര, ഇസ്മായില്‍ ചിത്താരി സംസാരിച്ചു.

Related Articles
Next Story
Share it