എൻഡോസൾഫാൻ ദുരിത ബാധിതക്ക്  നൽകിയ വീടൊഴിഞ്ഞു പോകാൻ നോട്ടീസ് നൽകിയ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുല്ലൂർ വില്ലേജ് ഓഫീസറെ ഉപരോധിച്ചു

കാഞ്ഞങ്ങാട്: എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ഇരിയ കാഞ്ഞിരടുക്കത്ത് സത്യസായി ഓർഫനേജ് ട്രസ്റ്റ് നിർമിച്ചു നൽകിയ വീട്ടിൽ താമസിക്കുന്ന ശ്രീനിഷയോടും കുടുംബത്തോടും വീടൊഴിഞ്ഞു പോകാൻ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരം നോട്ടീസ് നൽകിയ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പുല്ലൂർ വില്ലേജ് ഓഫീസറെ ഉപരോധിച്ചു. സായ് ഗ്രാമത്തിൽ സത്യ സായ് ട്രസ്റ്റ് നിർമിച്ചു സർക്കാരിന് നൽകിയ 45 വീടുകളിൽ 23 വീടുകൾ ഇതുവരെയായി അർഹരായ ആളുകൾക്കു കൈമാറാത്ത ജില്ലാ ഭരണകൂടം ഇപ്പോൾ […]

കാഞ്ഞങ്ങാട്: എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ഇരിയ കാഞ്ഞിരടുക്കത്ത് സത്യസായി ഓർഫനേജ് ട്രസ്റ്റ് നിർമിച്ചു നൽകിയ വീട്ടിൽ താമസിക്കുന്ന ശ്രീനിഷയോടും കുടുംബത്തോടും വീടൊഴിഞ്ഞു പോകാൻ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരം നോട്ടീസ് നൽകിയ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പുല്ലൂർ വില്ലേജ് ഓഫീസറെ ഉപരോധിച്ചു. സായ് ഗ്രാമത്തിൽ സത്യ സായ് ട്രസ്റ്റ് നിർമിച്ചു സർക്കാരിന് നൽകിയ 45 വീടുകളിൽ 23 വീടുകൾ ഇതുവരെയായി അർഹരായ ആളുകൾക്കു കൈമാറാത്ത ജില്ലാ ഭരണകൂടം ഇപ്പോൾ അർഹയായ ശ്രീനിഷയോടും കുടുംബത്തോടും പട്ടികയിൽ ഇല്ലെന്ന കാര്യം പറഞ്ഞു വീടൊഴിയാനാണ് നോട്ടീസ് നൽകിയത്. മനുഷ്യത്വരഹിതമായ നടപടിയാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും നോട്ടീസ് ഉടൻ പിൻവലിച്ച് കുടുംബത്തിന് ആ വീട്ടിൽ തന്നെ താമസിക്കാനാവശ്യമായ പട്ടയം ഉപ്പേടെയുള്ള രേഖകൾ നൽകണമെന്നും പ്രദീപ്കുമാർ വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടപ്പോൾ ഇക്കാര്യങ്ങൾ ജില്ലാ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി അവരെ ലിസ്റ്റിൽ ഉൾപ്പെടുത്തി അതേ വീട് നൽകാനുള്ള നടപടികൾ ചെയ്യാമെന്നും അതുവരെ നൽകിയ നോട്ടീസിന്മേൽ അനന്തര നടപടികൾ കൈകൊള്ളില്ലെന്നും വില്ലേജ് ഓഫീസർ നൽകിയ ഉറപ്പിന്മേൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരം അവസാനിപ്പിക്കുകയിരുന്നു. എൻഡോസൾഫാൻ ഇരകളോട് സർക്കാർ നീതി പൂർവ്വകമായി പെരുമാറണമെന്നും പുല്ലൂർ പെരിയയിലും എന്മകജെയിലും ഉൾപ്പടെ നിർമിച്ചിട്ടുള്ള വീടുകൾ ഉടൻ ഇരകൾക്കു നൽകണമെന്നും സുപ്രീം കോടതി പറഞ്ഞ 5 ലക്ഷം രൂപ മുഴുവൻ ഇരകൾക്കും ഉടൻ വിതരണം ചെയ്യണമെന്നും പ്രദീപ്കുമാർ ആവശ്യപ്പെട്ടു. സമരത്തിന് ജില്ലാ പ്രസിഡന്റിനെ കൂടാതെ ജില്ലാ ഭാരവാഹികളായ കാർത്തികേയൻ പെരിയ,സത്യനാഥൻ പത്രവളപ്പിൽ ,ഇസ്മയിൽ ചിത്താരി , അസംബ്ലി കമ്മിറ്റി പ്രസിഡന്റ് അനൂപ് കല്ല്യോട്ട് മണ്ഡലം പ്രസിഡന്റ് മനോജ് ചാലിങ്കാൽ,രാജേഷ് പുല്ലൂർ,റഷീദ് നാലക്ര നേതൃത്വം നല്കി.

Related Articles
Next Story
Share it