ഫ്രീ ഫയര്‍ ഗെയിമിന് അടിമപ്പെട്ട് ബിരുദ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; സംഭവം കേരളത്തില്‍

തിരുവനന്തപുരം: ഫ്രീ ഫയര്‍ ഗെയിമിന് അടിമപ്പെട്ട് ബിരുദ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് സംഭവം. അനുജിത്ത് അനില്‍ എന്ന രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ മണിക്കൂറുകളോളം മകന്‍ ഗെയിം കളിച്ചിരുന്നതായി അമ്മ പറയുന്നു. പത്താം ക്ലാസിന് ശേഷം മൊബൈല്‍ ഗെയിമുകളില്‍ കമ്പം കയറിയ അനുജിത്ത് കഴിഞ്ഞ മൂന്ന് വര്‍ഷം പൂര്‍ണമായും ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. 20 മണിക്കൂര്‍ വരെ ഗെയിം കളിച്ചിരുന്ന അനുജിത് മൊബൈല്‍ […]

തിരുവനന്തപുരം: ഫ്രീ ഫയര്‍ ഗെയിമിന് അടിമപ്പെട്ട് ബിരുദ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് സംഭവം. അനുജിത്ത് അനില്‍ എന്ന രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ മണിക്കൂറുകളോളം മകന്‍ ഗെയിം കളിച്ചിരുന്നതായി അമ്മ പറയുന്നു.

പത്താം ക്ലാസിന് ശേഷം മൊബൈല്‍ ഗെയിമുകളില്‍ കമ്പം കയറിയ അനുജിത്ത് കഴിഞ്ഞ മൂന്ന് വര്‍ഷം പൂര്‍ണമായും ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. 20 മണിക്കൂര്‍ വരെ ഗെയിം കളിച്ചിരുന്ന അനുജിത് മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ പണം ചോദിച്ചു നിരന്തരം വഴക്കിട്ടിരുന്നതായും വീട്ടുകാര്‍ വെളിപ്പെടുത്തി.

Related Articles
Next Story
Share it