ഓണ്‍ലൈന്‍ ഗെയിമിനടിമപ്പെട്ട് യുവാവിന്റെ ആത്മഹത്യ; നഷ്ടമായത് കിടപ്പ് രോഗികള്‍ ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ആശ്രയം
കാഞ്ഞങ്ങാട്: ഓണ്‍ലൈന്‍ ഗെയിമിനടിമപ്പെട്ട് പാണത്തൂര്‍ സ്വദേശി ജീവനൊടുക്കിയതോടെ നഷ്ടമായത് കിടപ്പുരോഗികള്‍ ഉള്‍ക്കൊള്ളുന്ന കുടുംബത്തിന്റെ ആശ്രയം. പാണത്തൂര്‍ പാറക്കടവ് നെരോതിയിലെ റെജീനയുടെ മകനും ഇടുക്കി മൂന്നാറിലെ റിസോര്‍ട്ട് ജീവനക്കാരനുമായ പി.കെ റോഷന്‍ (27) ആണ് ജീവനൊടുക്കിയത്. ഇന്നലെ റിസോര്‍ട്ടിന് സമീപത്തെ മരക്കൊമ്പിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഓണ്‍ലൈന്‍ ഗെയിമിനടിമപ്പെട്ട് ലക്ഷക്കണക്കിന് രൂപ ബാധ്യത വന്നതായി വിവരമുണ്ട്. ചില സുഹൃത്തുക്കളില്‍ നിന്ന് സ്വര്‍ണ്ണം വരെ വായ്പ വാങ്ങി പണയം വെച്ചതായും സംശയമുണ്ട്. കടബാധ്യത ഏറിയതോടെയാണ് ജീവനൊടുക്കിയതെന്നാണ് സംശയിക്കുന്നത്. സാമ്പത്തികമായി ഏറെ […]

കാഞ്ഞങ്ങാട്: ഓണ്‍ലൈന്‍ ഗെയിമിനടിമപ്പെട്ട് പാണത്തൂര്‍ സ്വദേശി ജീവനൊടുക്കിയതോടെ നഷ്ടമായത് കിടപ്പുരോഗികള്‍ ഉള്‍ക്കൊള്ളുന്ന കുടുംബത്തിന്റെ ആശ്രയം. പാണത്തൂര്‍ പാറക്കടവ് നെരോതിയിലെ റെജീനയുടെ മകനും ഇടുക്കി മൂന്നാറിലെ റിസോര്‍ട്ട് ജീവനക്കാരനുമായ പി.കെ റോഷന്‍ (27) ആണ് ജീവനൊടുക്കിയത്. ഇന്നലെ റിസോര്‍ട്ടിന് സമീപത്തെ മരക്കൊമ്പിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഓണ്‍ലൈന്‍ ഗെയിമിനടിമപ്പെട്ട് ലക്ഷക്കണക്കിന് രൂപ ബാധ്യത വന്നതായി വിവരമുണ്ട്. ചില സുഹൃത്തുക്കളില്‍ നിന്ന് സ്വര്‍ണ്ണം വരെ വായ്പ വാങ്ങി പണയം വെച്ചതായും സംശയമുണ്ട്. കടബാധ്യത ഏറിയതോടെയാണ് ജീവനൊടുക്കിയതെന്നാണ് സംശയിക്കുന്നത്. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു റോഷന്‍. കിടപ്പു രോഗിയായ വല്യമ്മ ഉള്‍പ്പെടെ ഉള്ളവരുടെ ഉത്തരവാദിത്വം നോക്കിയിരുന്നത് റോഷനാണ്. ഇവരുടെ പ്രയാസം കണ്ട് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരും സഹായത്തിനെത്താറുണ്ട്. മൃതദേഹം അടിമാലി താലൂക്ക് ആസ്പത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഇന്ന് പുലര്‍ച്ചെ പാണത്തൂരിലേക്ക് കൊണ്ടുവന്നു. സംസ്‌കാര ചടങ്ങുകള്‍ രാവിലെ പാണത്തൂര്‍ സെന്റ് മേരീസ് പള്ളിയില്‍ നടന്നു.