പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

കാര്‍ക്കള: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ കാര്‍ക്കള ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഗുല്‍വാടി സ്വദേശിയായ ഇമ്രാനെ(24)യാണ് അറസ്റ്റ് ചെയ്തത്. പ്രതി ഇമ്രാന്‍ പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ലീഗല്‍ ഓഫീസര്‍ പ്രഭാകര്‍ ആചാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് ഇമ്രാനെതിരെ കേസെടുത്തത്. പൊലീസ് ഇന്‍സ്പെക്ടര്‍ സമ്പത്ത് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ മധു എന്നിവര്‍ ചേര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles
Next Story
Share it