യുവാവിനെ തല്ലിക്കൊന്ന ശേഷം തോളിലേറ്റി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നിട്ടു

കോട്ടയം: രാത്രി യുവാവിനെ തട്ടിക്കൊണ്ടുപോയ ശേഷം തല്ലിക്കൊന്ന് പുലര്‍ച്ചെ പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് ചുമന്നുകൊണ്ടുവന്ന് മൃതദേഹം കൊണ്ടിട്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോമോന്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് വിമലഗിരി സ്വദേശിയായ ഷാന്‍ബാബുവിന്റെ മൃതദേഹവുമായി ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലെത്തിയത്. പൊലീസുകാരെ ബഹളംവെച്ച് വിളിച്ചുവരുത്തിയ ശേഷം ഷാനിനെ താന്‍ കൊലപ്പെടുത്തിയതായി ഇയാള്‍ വിളിച്ചുപറയുകയായിരുന്നു. ഉടന്‍തന്നെ പൊലീസ് സംഘം ജോമോനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ഷാനിനെ ജോമോന്‍ തട്ടിക്കൊണ്ടുപോയതെന്ന് […]

കോട്ടയം: രാത്രി യുവാവിനെ തട്ടിക്കൊണ്ടുപോയ ശേഷം തല്ലിക്കൊന്ന് പുലര്‍ച്ചെ പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് ചുമന്നുകൊണ്ടുവന്ന് മൃതദേഹം കൊണ്ടിട്ടത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോമോന്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് വിമലഗിരി സ്വദേശിയായ ഷാന്‍ബാബുവിന്റെ മൃതദേഹവുമായി ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലെത്തിയത്. പൊലീസുകാരെ ബഹളംവെച്ച് വിളിച്ചുവരുത്തിയ ശേഷം ഷാനിനെ താന്‍ കൊലപ്പെടുത്തിയതായി ഇയാള്‍ വിളിച്ചുപറയുകയായിരുന്നു. ഉടന്‍തന്നെ പൊലീസ് സംഘം ജോമോനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ഷാനിനെ ജോമോന്‍ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. ഓട്ടോയിലെത്തിയ ജോമോന്‍ കീഴുംകുന്നില്‍വെച്ച് ഷാനിനെ ഓട്ടോയിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് പലയിടങ്ങളിലേക്ക് കൊണ്ടുപോയി. ഇതിനിടെ ക്രൂരമായി മര്‍ദിക്കുകയും ഷാന്‍ കൊല്ലപ്പെടുകയുമായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയാണ് ഷാനിന്റെ മൃതദേഹം തോളിലേറ്റി ജോമാന്‍ പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്.

Related Articles
Next Story
Share it