മംഗളൂരുനഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി; പരിശോധനക്കായി വാഹനം തടഞ്ഞ പൊലീസ് സംഘത്തെ കോളേജ് വിദ്യാര്‍ഥികള്‍ അക്രമിച്ച് റൈഫിളുകള്‍ തട്ടിയെടുത്തു, നാലുപേര്‍ അറസ്റ്റില്‍

മംഗളൂരു: രാത്രി പാര്‍ട്ടി നടത്തി കോളേജ് വിദ്യാര്‍ഥികള്‍ മടങ്ങുകയായിരുന്ന വാഹനം പൊലീസ് തടഞ്ഞു. മംഗളൂരു തന്നിര്‍ബാവി പോയിന്റില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വാഹനം തടഞ്ഞതോടെ പ്രകോപിതരായ വിദ്യാര്‍ഥികള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. പിടികൂടാന്‍ ശ്രമം നടത്തിയ പൊലീസുകാരെ വിദ്യാര്‍ഥികള്‍ അക്രമിക്കുകയും റൈഫിളുകള്‍ തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് കൂടുതല്‍ പൊലീസ് സംഘമെത്തിയതോടെ വിദ്യാര്‍ഥികളില്‍ പലരും ചിതറിയോടി. നാലുപേരെ കസ്റ്റഡിയിലെടുത്തു. പിടിയിലായ നാലുപേരും നീര്‍മാഗ കോളേജിലെ വിദ്യാര്‍ത്ഥികളാണെന്ന് വ്യക്തമായി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പൗരത്വനിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന സമരം പൊലീസ് […]

മംഗളൂരു: രാത്രി പാര്‍ട്ടി നടത്തി കോളേജ് വിദ്യാര്‍ഥികള്‍ മടങ്ങുകയായിരുന്ന വാഹനം പൊലീസ് തടഞ്ഞു. മംഗളൂരു തന്നിര്‍ബാവി പോയിന്റില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വാഹനം തടഞ്ഞതോടെ പ്രകോപിതരായ വിദ്യാര്‍ഥികള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. പിടികൂടാന്‍ ശ്രമം നടത്തിയ പൊലീസുകാരെ വിദ്യാര്‍ഥികള്‍ അക്രമിക്കുകയും റൈഫിളുകള്‍ തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് കൂടുതല്‍ പൊലീസ് സംഘമെത്തിയതോടെ വിദ്യാര്‍ഥികളില്‍ പലരും ചിതറിയോടി. നാലുപേരെ കസ്റ്റഡിയിലെടുത്തു. പിടിയിലായ നാലുപേരും നീര്‍മാഗ കോളേജിലെ വിദ്യാര്‍ത്ഥികളാണെന്ന് വ്യക്തമായി.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പൗരത്വനിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന സമരം പൊലീസ് വെടിവെപ്പില്‍ കലാശിക്കുകയും രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവം നടന്ന് ഒരുവര്‍ഷം തികഞ്ഞ സാഹചര്യത്തില്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. രാത്രിയും പകലും സായുധരായ പൊലീസുകര്‍ റൈഫിളുകളുമായി നഗരത്തില്‍ റോന്തുചുറ്റുകയാണ്.

Related Articles
Next Story
Share it