മെത്താഫിറ്റാമിനും കഞ്ചാവുമായി യുവാവ് പിടിയില്‍

കാസര്‍കോട്: വീട്ടില്‍ സൂക്ഷിച്ച 23 ഗ്രാം മെത്താഫിറ്റാമിന്‍ രാസലായിനിയും 10 ഗ്രാം കഞ്ചാവുമായി യുവാവിനെ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അമല്‍ രാജനും സംഘവും ചേര്‍ന്ന് പിടികൂടി. കാസര്‍കോട് കുഡ്‌ലു വില്ലേജില്‍ കാനത്തുങ്കരയിലെ മുഹമ്മദ് ഹനീഫ് (32) ആണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത എകസൈസ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ ജെയിംസ് എബ്രഹാം കുര്യോ, ജനാര്‍ദ്ദനന്‍ കെ.എ, പ്രിവന്റീവ് ഓഫീസര്‍മാരായ നൗഷാദ് കെ., പ്രസാദ് എം.എം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നസറുദ്ദീന്‍ […]

കാസര്‍കോട്: വീട്ടില്‍ സൂക്ഷിച്ച 23 ഗ്രാം മെത്താഫിറ്റാമിന്‍ രാസലായിനിയും 10 ഗ്രാം കഞ്ചാവുമായി യുവാവിനെ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അമല്‍ രാജനും സംഘവും ചേര്‍ന്ന് പിടികൂടി. കാസര്‍കോട് കുഡ്‌ലു വില്ലേജില്‍ കാനത്തുങ്കരയിലെ മുഹമ്മദ് ഹനീഫ് (32) ആണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത എകസൈസ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ ജെയിംസ് എബ്രഹാം കുര്യോ, ജനാര്‍ദ്ദനന്‍ കെ.എ, പ്രിവന്റീവ് ഓഫീസര്‍മാരായ നൗഷാദ് കെ., പ്രസാദ് എം.എം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നസറുദ്ദീന്‍ എ.കെ, സോനു സെബാസ്റ്റ്യന്‍, അരുണ്‍ ആര്‍.കെ, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ഫസീല ടി., എക്‌സൈസ് ഡ്രൈവര്‍മാരായ ക്രിസ്റ്റീന്‍ പി.എ, വിജയന്‍ പി.എസ് എന്നിവരും ഉണ്ടായിരുന്നു.

Related Articles
Next Story
Share it