ബൈക്കില്‍ കടത്തിയ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍
ബദിയടുക്ക: ബൈക്കില്‍ കടത്തിയ എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക ബാഞ്ചത്തടുക്കയിലെ സുനിലേഷിനെ(21)യാണ് ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എച്ച്. വിനുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാനപാതയിലെ കുറ്റ്യാടി പാലത്തിന് സമീപം എക്സൈസ് പരിശോധന നടത്തുന്നതിനിടെയാണ് സുനിലേഷ് പിടിയിലായത്. കര്‍ണാടക ഭാഗത്തുനിന്നും സുനിലേഷ് ബൈക്കോടിച്ച് വരുമ്പോള്‍ എക്സൈസ് സംഘത്തെ കണ്ടതോടെ ബൈക്ക് റോഡരികില്‍ നിര്‍ത്തിയിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചു. എക്സൈസ് സുനിലേഷിനെ പിന്തുടര്‍ന്ന് പിടികൂടുകയാണുണ്ടായത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബൈക്കില്‍ സൂക്ഷിച്ച 0.46 ഗ്രാം […]

ബദിയടുക്ക: ബൈക്കില്‍ കടത്തിയ എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക ബാഞ്ചത്തടുക്കയിലെ സുനിലേഷിനെ(21)യാണ് ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എച്ച്. വിനുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാനപാതയിലെ കുറ്റ്യാടി പാലത്തിന് സമീപം എക്സൈസ് പരിശോധന നടത്തുന്നതിനിടെയാണ് സുനിലേഷ് പിടിയിലായത്. കര്‍ണാടക ഭാഗത്തുനിന്നും സുനിലേഷ് ബൈക്കോടിച്ച് വരുമ്പോള്‍ എക്സൈസ് സംഘത്തെ കണ്ടതോടെ ബൈക്ക് റോഡരികില്‍ നിര്‍ത്തിയിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചു. എക്സൈസ് സുനിലേഷിനെ പിന്തുടര്‍ന്ന് പിടികൂടുകയാണുണ്ടായത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബൈക്കില്‍ സൂക്ഷിച്ച 0.46 ഗ്രാം എം.ഡി.എം.എ എക്സൈസ് കണ്ടെത്തിയത്. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ജനാര്‍ദനന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഫ്സല്‍, ജോണ്‍സണ്‍ പോള്‍, ജനാര്‍ദന, അമല്‍ജിത്ത് തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.