വിദ്യാനഗര്‍: ബൈക്കില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തൊടി വില്ലേജില്‍ തൈവളപ്പിലെ അബൂബക്കര്‍ സിദ്ദീഖാ(27)ണ് അറസ്റ്റിലായത്. 3.75 ഗ്രാം എം.ഡി.എം.എയാണ് കണ്ടെത്തിയത്.
ബൈക്ക് കസ്റ്റഡിയിലെടുത്തു.
വിദ്യാനഗര്‍ എസ്.ഐ വി.വി അജീഷിന്റെ നേതൃത്വത്തില്‍ ഇന്നലെ ചെര്‍ക്കള അഞ്ചാംമൈലില്‍ നടത്തിയ പരിശോധനക്കിടെയാണ് എം.ഡി.എം.എ പിടിച്ചത്. കൂടുതല്‍ അന്വേഷണം നടത്തുന്നതായി പൊലീസ് പറഞ്ഞു.