എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: 8 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ ചാല റോഡിലെ മുഹമ്മദ് റാസിഖ് (29) ആണ് അറസ്റ്റിലായത്. കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് നായക്‌സ് റോഡിന് സമീപം ഒരു കടക്ക് മുന്നില്‍ നില്‍ക്കുകയായിരുന്ന റാസിഖിനെ സംശയം തോന്നി ദേഹപരിശോധന നടത്തിയപ്പോഴാണ് പേഴ്‌സിനകത്ത് എം.ഡി.എം.എ കണ്ടെത്തിയത്. എസ്.ഐ അഖില്‍, സീനിയര്‍ സിവില്‍ ഓഫീസര്‍ വിനോദ് കുമാര്‍, സി.പി.ഒ സതീഷ് ജോസഫ് എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ പൊലീസും എക്‌സൈസും പരിശോധന […]

കാസര്‍കോട്: 8 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ ചാല റോഡിലെ മുഹമ്മദ് റാസിഖ് (29) ആണ് അറസ്റ്റിലായത്. കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് നായക്‌സ് റോഡിന് സമീപം ഒരു കടക്ക് മുന്നില്‍ നില്‍ക്കുകയായിരുന്ന റാസിഖിനെ സംശയം തോന്നി ദേഹപരിശോധന നടത്തിയപ്പോഴാണ് പേഴ്‌സിനകത്ത് എം.ഡി.എം.എ കണ്ടെത്തിയത്. എസ്.ഐ അഖില്‍, സീനിയര്‍ സിവില്‍ ഓഫീസര്‍ വിനോദ് കുമാര്‍, സി.പി.ഒ സതീഷ് ജോസഫ് എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ പൊലീസും എക്‌സൈസും പരിശോധന ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Related Articles
Next Story
Share it