പുതുവത്സരം പൊടിപൊടിക്കാന്‍ ലഹരി ഒഴുക്കല്‍; മാരക ലഹരിമരുന്നുകളുമായി യുവാവ് പിടിയില്‍

മഞ്ചേരി: പുതുവത്സരം അടുത്തതോടെ സംസ്ഥാനത്തേക്ക് ലഹരി ഒഴുക്ക് വര്‍ധിച്ചു. ലഹരിക്കടത്ത് പിടിക്കാന്‍ എക്‌സൈസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി. അതിനിടെ മലപ്പുറം മഞ്ചേരിയില്‍ മാരക ലഹരിമരുന്നുകളുമായി യുവാവിനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. മഞ്ചേരി പുല്ലൂര്‍ എടലോളി വീട്ടില്‍ ഷംസുദ്ദീനാണ് (41) പിടിയിലായത്. മഞ്ചേരി ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. അര കിലോയോളം ഹാഷിഷ് ഓയിലും 50000 രൂപ വിലവരുന്ന എം.ഡി.എം.എ മയക്കുമരുന്നുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഹോണ്ട സിറ്റി കാറും കസ്റ്റഡിയിലെടുത്തു. കാറില്‍ മയക്കുമരുന്ന് വലിക്കാനും […]

മഞ്ചേരി: പുതുവത്സരം അടുത്തതോടെ സംസ്ഥാനത്തേക്ക് ലഹരി ഒഴുക്ക് വര്‍ധിച്ചു. ലഹരിക്കടത്ത് പിടിക്കാന്‍ എക്‌സൈസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി. അതിനിടെ മലപ്പുറം മഞ്ചേരിയില്‍ മാരക ലഹരിമരുന്നുകളുമായി യുവാവിനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. മഞ്ചേരി പുല്ലൂര്‍ എടലോളി വീട്ടില്‍ ഷംസുദ്ദീനാണ് (41) പിടിയിലായത്. മഞ്ചേരി ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.

അര കിലോയോളം ഹാഷിഷ് ഓയിലും 50000 രൂപ വിലവരുന്ന എം.ഡി.എം.എ മയക്കുമരുന്നുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഹോണ്ട സിറ്റി കാറും കസ്റ്റഡിയിലെടുത്തു. കാറില്‍ മയക്കുമരുന്ന് വലിക്കാനും മറ്റും ഉപയോഗിക്കുന്ന ഉപകരണങ്ങളും ചില്ലറ വില്‍പനക്കായി കരുതിയിരുന്ന ചെറിയ കുപ്പികളും കണ്ടെടുത്തു.

ചെന്നൈ, ബംഗളൂരു, മൈസൂര്‍ എന്നിവടങ്ങളില്‍ നിന്ന് മയക്കുമരുന്നെത്തിച്ച് ചില്ലറ വില്പന നടത്തുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. ഹഷീഷ് ഓയിലിന് കഞ്ചാവിനെക്കാള്‍ വീര്യം കൂടുതലായതിനാല് ആവശ്യക്കാരേറെയാണെന്ന് എക്‌സൈസ് പറഞ്ഞു. പിടികൂടിയ ഹഷീഷ് ഓയിലിന് വിപണിയില്‍ രണ്ട് ലക്ഷത്തോളം രൂപ വിലവരും. പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന എം.ഡി.എം.എക്ക് വിപണിയില്‍ ഗ്രാമിന് മൂവായിരത്തിലധികം വിലയുണ്ട്.

മഞ്ചേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ. ജിനീഷിന്റെ നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫിസര്‍ പി.ഇ. ഹംസ, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.കെ. സതീഷ്, കെ.പി. സാജിദ്, അമിന്‍ അല്‍ത്താഫ്, വനിത സിവില്‍ എക്‌സൈസ് ഓഫിസറായ കെ.പി. ധന്യ, എക്‌സൈസ് ഡ്രൈവര്‍ സവാദ് നാലകത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it