കാറില്‍ കടത്തിയ 8412 പായ്ക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍

ബദിയടുക്ക: കാറില്‍ കടത്തിയ 8412 പായ്ക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍. മുണ്ട്യത്തടുക്ക അരിയപ്പാടി ഷേണിയിലെ അബ്ദുല്‍ ജാബിറിനെ(25)യാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നലെ ഉച്ചക്ക് രണ്ടരയോടെ അടുക്കസ്ഥല പള്ളിക്ക് സമീപം ഫ്ളയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനക്കിടെയാണ് കര്‍ണാടക വിട്ള ഭാഗത്ത് നിന്ന് ബദിയടുക്ക ഭാഗത്തേക്ക് വരികയായിരുന്ന മാരുതികാര്‍ തടഞ്ഞ് പരിശോധിച്ചത്.മൂന്ന് ചാക്കുകളിലായി സൂക്ഷിച്ച നിലയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. പ്രതിയെ ഫ്ളയിംഗ് സ്‌ക്വാഡ് ബദിയടുക്ക പൊലീസിന് കൈമാറുകയായിരുന്നു. കാറും പുകയില […]

ബദിയടുക്ക: കാറില്‍ കടത്തിയ 8412 പായ്ക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍. മുണ്ട്യത്തടുക്ക അരിയപ്പാടി ഷേണിയിലെ അബ്ദുല്‍ ജാബിറിനെ(25)യാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നലെ ഉച്ചക്ക് രണ്ടരയോടെ അടുക്കസ്ഥല പള്ളിക്ക് സമീപം ഫ്ളയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനക്കിടെയാണ് കര്‍ണാടക വിട്ള ഭാഗത്ത് നിന്ന് ബദിയടുക്ക ഭാഗത്തേക്ക് വരികയായിരുന്ന മാരുതികാര്‍ തടഞ്ഞ് പരിശോധിച്ചത്.
മൂന്ന് ചാക്കുകളിലായി സൂക്ഷിച്ച നിലയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. പ്രതിയെ ഫ്ളയിംഗ് സ്‌ക്വാഡ് ബദിയടുക്ക പൊലീസിന് കൈമാറുകയായിരുന്നു. കാറും പുകയില ഉല്‍പ്പന്നങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles
Next Story
Share it