ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട് രണ്ടാം ഘട്ട പരിശോധന ശക്തമാക്കി;4.9 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

കാഞ്ഞങ്ങാട്: മയക്കുമരുന്നുമായി മാടായി സ്വദേശിയെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. ഇട്ടമ്മല്‍ എരിപ്രം അഫ്ര മാന്‍സിലിലെ എം. റിസ്‌വാനെ (23) എസ്.ഐ എം.വി ശ്രീദാസും സംഘവുമാണ് 4.9ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട് രണ്ടാം ഘട്ട പരിശോധന ശക്തമാക്കിയതിനു പിന്നാലെയാണ് അറസ്റ്റ്. പൊലീസ് സംഘത്തില്‍ എ.എസ്.ഐ ലക്ഷ്മണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ദിലീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ സുധീഷ്, ഡ്രൈവര്‍ ഹരീഷ് എന്നിവരുമുണ്ടായിരുന്നു.ജില്ലയില്‍ […]

കാഞ്ഞങ്ങാട്: മയക്കുമരുന്നുമായി മാടായി സ്വദേശിയെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. ഇട്ടമ്മല്‍ എരിപ്രം അഫ്ര മാന്‍സിലിലെ എം. റിസ്‌വാനെ (23) എസ്.ഐ എം.വി ശ്രീദാസും സംഘവുമാണ് 4.9ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട് രണ്ടാം ഘട്ട പരിശോധന ശക്തമാക്കിയതിനു പിന്നാലെയാണ് അറസ്റ്റ്. പൊലീസ് സംഘത്തില്‍ എ.എസ്.ഐ ലക്ഷ്മണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ദിലീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ സുധീഷ്, ഡ്രൈവര്‍ ഹരീഷ് എന്നിവരുമുണ്ടായിരുന്നു.
ജില്ലയില്‍ കഴിഞ്ഞ മാസം 335 കേസുകള്‍ ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കാഞ്ഞങ്ങാട് സബ്ഡിവിഷനില്‍ മാത്രം കഴിഞ്ഞ മാസം മയക്കുമരുന്ന് വില്‍പ്പന ചെയ്യുന്നവരും സ്ഥിരമായി ഉപയോഗിക്കുന്നവരും ആയ ആളുകള്‍ക്കെതിരെ 105 കേസുകളും ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

Related Articles
Next Story
Share it