300 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: 300 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. നുള്ളിപ്പാടിയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് ഷാനവാസ് (22) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ഏഴരയോടെ കാസര്‍കോട് സി.ഐ പി. അജിത് കുമാര്‍, എസ്.ഐ വിഷ്ണുപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ കാസര്‍കോട് കോട്ടക്കണ്ണി റോഡില്‍ നടത്തിയ പരിശോധനയിലാണ് സംശയ സാഹചര്യത്തില്‍ കണ്ട ഷാനവാസിനെ പിടികൂടിയത്. തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ കണ്ടെത്തിയത്.കാസര്‍കോട് ഡി.വൈ.എസ്.പി. പി.കെ സുധാകരന്‍, ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി സി.എ അബ്ദുല്‍ റഹീം എന്നിവരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു […]

കാസര്‍കോട്: 300 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. നുള്ളിപ്പാടിയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് ഷാനവാസ് (22) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ഏഴരയോടെ കാസര്‍കോട് സി.ഐ പി. അജിത് കുമാര്‍, എസ്.ഐ വിഷ്ണുപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ കാസര്‍കോട് കോട്ടക്കണ്ണി റോഡില്‍ നടത്തിയ പരിശോധനയിലാണ് സംശയ സാഹചര്യത്തില്‍ കണ്ട ഷാനവാസിനെ പിടികൂടിയത്. തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ കണ്ടെത്തിയത്.
കാസര്‍കോട് ഡി.വൈ.എസ്.പി. പി.കെ സുധാകരന്‍, ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി സി.എ അബ്ദുല്‍ റഹീം എന്നിവരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് കച്ചവടം നടത്തുന്ന യുവാവ് പറഞ്ഞത് പ്രകാരം ബംഗളൂരുവില്‍ നിന്നും എത്തിച്ചുവെന്നാണ് പ്രതിയുടെ മൊഴി.

Related Articles
Next Story
Share it