രണ്ട് കിലോ കഞ്ചാവുമായി താമരശ്ശേരി സ്വദേശിയായ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: രണ്ട് കിലോ കഞ്ചാവുമായി താമരശ്ശേരി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി കൊറങ്ങാടിലെ മജീദി(39)നെയാണ് തിങ്കളാഴ്ച്ച ഉച്ചയോടെ എസ്.ഐ. വിഷ്ണു പ്രസാദും സംഘവും അറസ്റ്റ് ചെയ്തത്. ഇയാള്‍ മംഗളൂരുവില്‍ നിന്ന് വന്ന ബസ്സില്‍ നിന്നിറങ്ങി നടന്നു പോകുന്നതിനിടെ പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് പിടികൂടി കയ്യിലുണ്ടായിരുന്ന സഞ്ചി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. മംഗളൂരുവില്‍ നിന്നും കഞ്ചാവ് വാങ്ങി കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഭാഗത്ത് വില്‍പന നടത്തുന്നയാളാണ് മജീദെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് പിടികൂടിയ സംഘത്തില്‍ […]

കാസര്‍കോട്: രണ്ട് കിലോ കഞ്ചാവുമായി താമരശ്ശേരി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി കൊറങ്ങാടിലെ മജീദി(39)നെയാണ് തിങ്കളാഴ്ച്ച ഉച്ചയോടെ എസ്.ഐ. വിഷ്ണു പ്രസാദും സംഘവും അറസ്റ്റ് ചെയ്തത്. ഇയാള്‍ മംഗളൂരുവില്‍ നിന്ന് വന്ന ബസ്സില്‍ നിന്നിറങ്ങി നടന്നു പോകുന്നതിനിടെ പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് പിടികൂടി കയ്യിലുണ്ടായിരുന്ന സഞ്ചി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. മംഗളൂരുവില്‍ നിന്നും കഞ്ചാവ് വാങ്ങി കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഭാഗത്ത് വില്‍പന നടത്തുന്നയാളാണ് മജീദെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് പിടികൂടിയ സംഘത്തില്‍ ലക്ഷ്മി നാരായണന്‍, ജയേഷ് പല്ലത്ത് എന്നിവരും ഉണ്ടായിരുന്നു.

Related Articles
Next Story
Share it