വിദ്യാനഗറിലെ ഓയില്‍ കടയില്‍ നിന്ന് 2.5 ലക്ഷം രൂപ കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: വിദ്യാനഗറിലെ ഓയില്‍ കട കുത്തി തുറന്ന് 2.5 ലക്ഷം രൂപ കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. മറ്റൊരു പ്രതിയെ തൃശൂരില്‍ വെച്ച് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നേരത്തെ വിദ്യാനഗര്‍ സ്റ്റേഡിയത്തിന് സമീപം താമസിച്ചിരുന്ന കര്‍ണ്ണാടക വിട്‌ള സ്വദേശി അഷ്‌റഫ്(35) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് കാസര്‍കോട് സി.ഐ പി അജിത് കുമാര്‍, എസ്.ഐ വിഷ്ണു പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് അഷ്‌റഫിനെ പിടിച്ചത്. മറ്റൊരു പ്രതി കല്ലക്കട്ടയിലെ സലീമിനെ തൃശൂരില്‍ […]

കാസര്‍കോട്: വിദ്യാനഗറിലെ ഓയില്‍ കട കുത്തി തുറന്ന് 2.5 ലക്ഷം രൂപ കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. മറ്റൊരു പ്രതിയെ തൃശൂരില്‍ വെച്ച് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നേരത്തെ വിദ്യാനഗര്‍ സ്റ്റേഡിയത്തിന് സമീപം താമസിച്ചിരുന്ന കര്‍ണ്ണാടക വിട്‌ള സ്വദേശി അഷ്‌റഫ്(35) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് കാസര്‍കോട് സി.ഐ പി അജിത് കുമാര്‍, എസ്.ഐ വിഷ്ണു പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് അഷ്‌റഫിനെ പിടിച്ചത്. മറ്റൊരു പ്രതി കല്ലക്കട്ടയിലെ സലീമിനെ തൃശൂരില്‍ വെച്ച് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. പെരുന്നാള്‍ ദിനത്തില്‍ രാത്രിയാണ് ചെമ്മനാട് കൊമ്പനടുക്കത്തെ അബ്ദുല്‍ ഹമീദിന്റെ ഉടമസ്ഥതയിലുള്ള വിദ്യാനഗറിലെ ഓയില്‍ കടയില്‍ കവര്‍ച്ച നടന്നത്. മേശ വലിപ്പില്‍ സൂക്ഷിച്ച പണമാണ് കവര്‍ന്നത്. ഇതേ ദിവസം വിദ്യാനഗര്‍ കൃഷ്ണ ആസ്പത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന്റെ മ്യൂസിക്ക് സിസ്റ്റം കവരാന്‍ ശ്രമിച്ചതും ഇതേ സംഘമാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

Related Articles
Next Story
Share it