ജീപ്പില്‍ കടത്തുകയായിരുന്ന കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍

ബാഡൂര്‍: ജീപ്പില്‍ കടത്തുകയായിരുന്ന കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ കുമ്പള എക്‌സൈസ് അറസ്റ്റ് ചെയ്തു. ബാഡൂര്‍ നൈമുഗറിലെ സീതാരാമ(33)യാണ് അറസ്റ്റിലായത്. ജീപ്പ് എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ബാഡൂര്‍ ട്രാന്‍സ്‌ഫോര്‍മറിന് സമീപം വെച്ച് കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. നൗഫലും സംഘവും നടത്തിയ വാഹന പരിശോധനക്കിടെ കര്‍ണാടക ഭാഗത്ത് നിന്ന് വന്ന ജീപ്പ് പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. 12 ലിറ്റര്‍ മദ്യമാണ് പിടിച്ചത്. പല ഭാഗത്തും വിതരണം ചെയ്യാനാണ് മദ്യം കൊണ്ടുവന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പ്രിവന്റീവ് […]

ബാഡൂര്‍: ജീപ്പില്‍ കടത്തുകയായിരുന്ന കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ കുമ്പള എക്‌സൈസ് അറസ്റ്റ് ചെയ്തു. ബാഡൂര്‍ നൈമുഗറിലെ സീതാരാമ(33)യാണ് അറസ്റ്റിലായത്. ജീപ്പ് എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ബാഡൂര്‍ ട്രാന്‍സ്‌ഫോര്‍മറിന് സമീപം വെച്ച് കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. നൗഫലും സംഘവും നടത്തിയ വാഹന പരിശോധനക്കിടെ കര്‍ണാടക ഭാഗത്ത് നിന്ന് വന്ന ജീപ്പ് പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. 12 ലിറ്റര്‍ മദ്യമാണ് പിടിച്ചത്. പല ഭാഗത്തും വിതരണം ചെയ്യാനാണ് മദ്യം കൊണ്ടുവന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍മാരായ പി. മോഹന്‍, എ.വി. രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം. ഹമീദ്, ജിജിത്കുമാര്‍, ഡ്രൈവര്‍ ഇ.കെ. സത്യന്‍ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it