ബൈക്കില്‍ കടത്തിയ 3 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ഹൊസങ്കാടി: വാമഞ്ചൂര്‍ ചെക്ക് പോസ്റ്റ് വഴി ബൈക്കില്‍ കടത്തിയ മൂന്ന് കിലോ കഞ്ചാവുമായി യുവാവിനെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പാവൂര്‍ ഗ്യാര്‍ക്കട്ടയിലെ രാജേഷി (34)നെയാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച പള്‍സര്‍ ബൈക്ക് കസ്റ്റഡിലെടുത്തു. ഇന്നലെ വൈകിട്ട് ഗ്യാര്‍ക്കട്ടയില്‍ വെച്ചാണ് പിടിലായത്. കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.നൗഫലിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രിവന്റിവ് ഓഫിസര്‍ പി.രാജിവന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എ.കെ. നസ്രുദ്ധീന്‍, കെ ജിജിത്ത് കുമാര്‍, ഡ്രൈവര്‍ […]

ഹൊസങ്കാടി: വാമഞ്ചൂര്‍ ചെക്ക് പോസ്റ്റ് വഴി ബൈക്കില്‍ കടത്തിയ മൂന്ന് കിലോ കഞ്ചാവുമായി യുവാവിനെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പാവൂര്‍ ഗ്യാര്‍ക്കട്ടയിലെ രാജേഷി (34)നെയാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച പള്‍സര്‍ ബൈക്ക് കസ്റ്റഡിലെടുത്തു. ഇന്നലെ വൈകിട്ട് ഗ്യാര്‍ക്കട്ടയില്‍ വെച്ചാണ് പിടിലായത്. കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.നൗഫലിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രിവന്റിവ് ഓഫിസര്‍ പി.രാജിവന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എ.കെ. നസ്രുദ്ധീന്‍, കെ ജിജിത്ത് കുമാര്‍, ഡ്രൈവര്‍ ഇ.കെ.സത്യന്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it