കാറില്‍ കടത്തിയ 114 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

തലപ്പാടി: കാറില്‍ കടത്തുകയായിരുന്ന 114 കിലോ കഞ്ചാവുമായി ചെട്ടുംകുഴി സ്വദേശിയെ കാസര്‍കോട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെട്ടുംകുഴിയിലെ ജി.കെ മുഹമ്മദ് അജ്മല്‍ (23)ആണ് 20 ലക്ഷം രൂപ വില വരുന്ന കഞ്ചാവുമായി പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തലപ്പാടിയില്‍ പരിശോധന നടത്തിയത്. കാര്‍ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ഡിക്കിയില്‍ 54 പാക്കറ്റുകളിലാക്കി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവും കാറും കസ്റ്റഡിയിലെടുക്കുകയും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ആന്ധ്രയില്‍ നിന്നാണ് […]

തലപ്പാടി: കാറില്‍ കടത്തുകയായിരുന്ന 114 കിലോ കഞ്ചാവുമായി ചെട്ടുംകുഴി സ്വദേശിയെ കാസര്‍കോട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെട്ടുംകുഴിയിലെ ജി.കെ മുഹമ്മദ് അജ്മല്‍ (23)ആണ് 20 ലക്ഷം രൂപ വില വരുന്ന കഞ്ചാവുമായി പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തലപ്പാടിയില്‍ പരിശോധന നടത്തിയത്. കാര്‍ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ഡിക്കിയില്‍ 54 പാക്കറ്റുകളിലാക്കി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്.
കഞ്ചാവും കാറും കസ്റ്റഡിയിലെടുക്കുകയും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നും കാസര്‍കോട് ഭാഗത്തെ ഏജന്റുമാര്‍ക്ക് വിതരണം ചെയ്യാനാണ് എത്തിച്ചതെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളിലെ കഞ്ചാവ് കടത്ത് കേസുകളിലെ പ്രതിയാണ് അജ്മല്‍ എന്നും എക്‌സൈസ് സംഘം പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോയി ജോസഫ്, പ്രിവന്റീവ് ഓഫീസര്‍മാരായ ഇ.കെ ബിജോയ്, എം.വി സുധീന്ദ്രന്‍, സിവില്‍ ഓഫീസര്‍മാരായ എല്‍. ശൈലേഷ് കുമാര്‍, വി. മോഹന്‍ കുമാര്‍, സി. മഞ്ജുനാഥ്, സി. അജീഷ്, ഡ്രൈവര്‍ ദിജിത്ത് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it