എം.ഡി.എം.എ മയക്കുമരുന്ന് വില്‍പ്പനക്ക് കൊണ്ടുവന്ന യുവാവ് അറസ്റ്റില്‍; മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചവരും പിടിയില്‍

കാസര്‍കോട്: വില്‍പ്പനക്ക് കൊണ്ടുവന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കള നാലാംമൈലില്‍ താജ് അപ്പാര്‍ട്ടുമെന്റിലെ അബ്ദുല്‍മുനവറിനെ(24)യാണ് വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ വി.വി മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ നായന്മാര്‍മൂലയില്‍ വെച്ചാണ് മുനവറിനെ പൊലീസ് പിടികൂടിയത്. 11 ഗ്രാം എം.ഡി.എം.എ ഇയാളില്‍ നിന്ന് പിടികൂടി. എം.ഡി.എം.എ ഉപയോഗിച്ച അഞ്ചുപേരെയും പൊലീസ് പിടികൂടി. മുഹമ്മദ് സാജിദ് (27), യാഫര്‍ അറാഫത്ത് (22), എ. ആസിഫ് (22), മുഹമ്മദ് ഷുഹൈദ് (29), മുഹമ്മദ് […]

കാസര്‍കോട്: വില്‍പ്പനക്ക് കൊണ്ടുവന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കള നാലാംമൈലില്‍ താജ് അപ്പാര്‍ട്ടുമെന്റിലെ അബ്ദുല്‍മുനവറിനെ(24)യാണ് വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ വി.വി മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ നായന്മാര്‍മൂലയില്‍ വെച്ചാണ് മുനവറിനെ പൊലീസ് പിടികൂടിയത്. 11 ഗ്രാം എം.ഡി.എം.എ ഇയാളില്‍ നിന്ന് പിടികൂടി. എം.ഡി.എം.എ ഉപയോഗിച്ച അഞ്ചുപേരെയും പൊലീസ് പിടികൂടി. മുഹമ്മദ് സാജിദ് (27), യാഫര്‍ അറാഫത്ത് (22), എ. ആസിഫ് (22), മുഹമ്മദ് ഷുഹൈദ് (29), മുഹമ്മദ് ഹുസൈന്‍ (28) എന്നിവരാണ് പിടിയിലായത്. ലഹരിവസ്തു ഉപയോഗിച്ചതിന് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ മൂന്നുപേര്‍ക്ക് എം.ഡി.എം.എ നല്‍കിയത് മുനവറാണ്. ഗ്രാമിന് 3500 രൂപ നിരക്കിലാണ് മുനവര്‍ എം.ഡി.എം.എ വില്‍പ്പന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവില്‍ നിന്നാണ് മുനവര്‍ എം.ഡി.എം.എ കൊണ്ടുവന്നതെന്നും യുവാക്കളെയും ഇതരസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് വില്‍പ്പനയെന്നും പൊലീസ് പറഞ്ഞു. വിദ്യാനഗര്‍ എസ്.ഐ കെ. പ്രശാന്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗണേഷ്, ശിവപ്രസാദ്, ഡ്രൈവര്‍ നാരായണന്‍ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. കാസര്‍കോട് ജില്ലയിലേക്ക് അടുത്തകാലത്തായി കഞ്ചാവ്, ലഹരി മരുന്ന് കടത്ത് വ്യാപകമായിരിക്കുകയാണ്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ നിന്നാണ് കഞ്ചാവ്, മയക്കുമരുന്ന് പിടികൂടിയത്.

Related Articles
Next Story
Share it