മദ്യം വിൽപ്പനക്കിടെ 13.14 ലീറ്റർ കർണാടക മദ്യവുമായി യുവാവ് അറസ്റ്റിൽ

മഞ്ചേശ്വരം: വിൽപ്പനക്കിടെ 13.14 ലീറ്റർ കർണാടക നിർമ്മിത മദ്യവുമായി ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മജിബയലിന് സമീപത്ത് കരിബയലിലെ എ.രാമ (35) ആണ് അറസ്റ്റിലായത്. കരിബയൽ റോഡരികിൽ വെച്ച് മദ്യം വിൽപ്പന നടത്തുമ്പോഴാണ് ഞായറാഴ്ച്ച ഉച്ചക്ക് രാമയെ കാസർകോട് നിന്നെത്തിയ എക്സൈസ് സ്പെഷൽ സ്ക്വാഡ് സംഘം പിടികൂടിയത്.പല സ്ഥലങ്ങളിലേക്കും മദ്യം എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി കൂടിയാണന്ന് രാമൻ എന്ന് നാട്ടുകാർ പറഞ്ഞു. സ്പെഷൽ സ്ക്വാഡ് എക്സൈസ് പ്രിവന്റീവ് ഓഫിസർമാരായ പി .രാജൻ,ഇ. കെ.ബിജോയ്എക്സൈസ് സിവിൽ […]

മഞ്ചേശ്വരം: വിൽപ്പനക്കിടെ 13.14 ലീറ്റർ കർണാടക നിർമ്മിത മദ്യവുമായി ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മജിബയലിന് സമീപത്ത് കരിബയലിലെ എ.രാമ (35) ആണ് അറസ്റ്റിലായത്. കരിബയൽ റോഡരികിൽ വെച്ച് മദ്യം വിൽപ്പന നടത്തുമ്പോഴാണ് ഞായറാഴ്ച്ച ഉച്ചക്ക് രാമയെ കാസർകോട് നിന്നെത്തിയ എക്സൈസ് സ്പെഷൽ സ്ക്വാഡ് സംഘം പിടികൂടിയത്.പല സ്ഥലങ്ങളിലേക്കും മദ്യം എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി കൂടിയാണന്ന് രാമൻ എന്ന് നാട്ടുകാർ പറഞ്ഞു. സ്പെഷൽ സ്ക്വാഡ് എക്സൈസ് പ്രിവന്റീവ് ഓഫിസർമാരായ പി .രാജൻ,ഇ. കെ.ബിജോയ്എക്സൈസ് സിവിൽ ഓഫിസർ മാരായ പി മനോജ്, പി. ശൈലേഷ്കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it