സി.പി.എം നേതാവിന്റെ മുഖത്ത് മുളക്‌പൊടി വിതറി അക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ആദൂര്‍: സി.പി.എം നേതാവിന്റെ മുഖത്ത് മുളക്‌പൊടി വിതറി കത്തിവീശി ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. സി.പി.എം കാറഡുക്ക ഏരിയ സെക്രട്ടറി മുളിയാര്‍ ചരവിലെ മാധവനെ അക്രമിച്ച കേസില്‍ പാണൂര്‍ കണ്ണത്ത് സ്വദേശി ഹര്‍ഷിദ് (22) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. മാധവന്റെ ബന്ധുവാണ് ഹര്‍ഷിദ്. കുടുംബവഴക്കാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. മാധവന്റെ നിലവിളികേട്ട് പരിസരവാസികള്‍ ഓടിക്കൂടുന്നതിനിടെ ഹര്‍ഷിദ് സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. ഇന്നലെ പെര്‍ള കാട്ടുകുക്കെയിലെ ബന്ധുവീട്ടില്‍ വെച്ചാണ് ആദൂര്‍ എസ്.ഐ ഇ. രത്‌നാകരന്റെ നേതൃത്വത്തില്‍ അറസ്റ്റ് […]

ആദൂര്‍: സി.പി.എം നേതാവിന്റെ മുഖത്ത് മുളക്‌പൊടി വിതറി കത്തിവീശി ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. സി.പി.എം കാറഡുക്ക ഏരിയ സെക്രട്ടറി മുളിയാര്‍ ചരവിലെ മാധവനെ അക്രമിച്ച കേസില്‍ പാണൂര്‍ കണ്ണത്ത് സ്വദേശി ഹര്‍ഷിദ് (22) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. മാധവന്റെ ബന്ധുവാണ് ഹര്‍ഷിദ്. കുടുംബവഴക്കാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. മാധവന്റെ നിലവിളികേട്ട് പരിസരവാസികള്‍ ഓടിക്കൂടുന്നതിനിടെ ഹര്‍ഷിദ് സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. ഇന്നലെ പെര്‍ള കാട്ടുകുക്കെയിലെ ബന്ധുവീട്ടില്‍ വെച്ചാണ് ആദൂര്‍ എസ്.ഐ ഇ. രത്‌നാകരന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it