കാസര്‍കോട്: മദ്യവില്പന നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധനക്കെത്തിയ എക്സൈസ് സംഘത്തെ അക്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടുക്കത്ത്ബയലിലെ സഞ്ജീവ് കുമാര്‍ എന്ന സഞ്ജയി(26) യെയാണ് എസ്.ഐ കെ. ഷാജു, എ.എസ്.ഐ മനോജ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അനധികൃതമായി മദ്യവില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ 15ന് വൈകിട്ട് അടുക്കത്ത്ബയലില്‍ പരിശോധനക്കെത്തിയ എക്സൈസ് ഓഫീസര്‍ ഷില്ജിത്തിനെയും സംഘത്തേയും അക്രമിച്ചുവെന്നാണ് കേസ്. പ്രതിയുടെ കൈവശം വടിവാളും കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ യുവാവ് നേരത്തെയും അനധികൃതമായി മദ്യവില്പന നടത്തിയതിന് കേസുണ്ട്.