മുക്കുപണ്ടം പണയം വെച്ച് ബാങ്കില്‍ നിന്നും പണം തട്ടി വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍

മേല്‍പ്പറമ്പ്: മുക്കുപണ്ടം പണയം വെച്ച് ബാങ്കില്‍ നിന്നും പണം തട്ടി വിദേശത്തേക്ക് മുങ്ങിയ ബാര സ്വദേശിയെ വിമാനത്തവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. മാങ്ങാട് താമരക്കുഴിയിലെ മുഹമ്മദ് യഹ്‌യ യാക്കൂബിനെ (38) മേല്‍പറമ്പ് ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തത്.മേല്‍പറമ്പിലെ കേരള ഗ്രാമീണ്‍ ബാങ്കില്‍ നിന്നാണ് മുക്കുപണ്ടം പണയം വെച്ച് 6,90,540 രൂപ തട്ടിയെടുത്തത്. മാര്‍ച്ച് ഏഴിനാണ് ബാങ്ക് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയത്. മാനേജരുടെ പരാതിയില്‍ വിശ്വാസ വഞ്ചനയ്ക്ക് കേസെടുത്ത […]

മേല്‍പ്പറമ്പ്: മുക്കുപണ്ടം പണയം വെച്ച് ബാങ്കില്‍ നിന്നും പണം തട്ടി വിദേശത്തേക്ക് മുങ്ങിയ ബാര സ്വദേശിയെ വിമാനത്തവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. മാങ്ങാട് താമരക്കുഴിയിലെ മുഹമ്മദ് യഹ്‌യ യാക്കൂബിനെ (38) മേല്‍പറമ്പ് ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
മേല്‍പറമ്പിലെ കേരള ഗ്രാമീണ്‍ ബാങ്കില്‍ നിന്നാണ് മുക്കുപണ്ടം പണയം വെച്ച് 6,90,540 രൂപ തട്ടിയെടുത്തത്. മാര്‍ച്ച് ഏഴിനാണ് ബാങ്ക് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയത്. മാനേജരുടെ പരാതിയില്‍ വിശ്വാസ വഞ്ചനയ്ക്ക് കേസെടുത്ത പൊലീസിന് പ്രതി ബാങ്കിനെ കബളിപ്പിച്ച് വിദേശത്തേക്ക് കടന്നതായി സൂചന ലഭിച്ചതോടെ എല്ലാ എയര്‍പോര്‍ട്ട് എമിഗ്രേഷനിലേക്കും ലുക്ക്ഔട്ട് സര്‍ക്കുലര്‍ അയച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്നലെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു
അന്വേഷണ സംഘത്തില്‍ സി.ഐയ്‌ക്കൊപ്പം എസ്.ഐ ശശിധരന്‍ പിള്ള, പൊലീസുകാരായ അജിത്കുമാര്‍, സക്കറിയ എന്നിവരുമുണ്ടായിരുന്നു.

Related Articles
Next Story
Share it